ന്യൂദല്‍ഹി: അര്ണാബിലും റിപ്പബ്ലിക് ടിവിയിലും ഒതുങ്ങന്നതല്ല ടിആര്‍പി റേറ്റിംഗ് വിവാദമെന്ന തരത്തിലുള്ള വിവരങ്ങളാണ് വരുന്നത്. ബാര്കിന് വേണ്ടി തയ്യാറാക്കപ്പെട്ട 800 പേജുള്ള ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ഇന്ത്യാ ടുഡേ, ഇന്ത്യ ടിവി, ആജ് തക്, എബിപി തുടങ്ങി ഒട്ടേറെ ചാനലുകള്‍ റേറ്റിംഗ് കൂട്ടാന്‍ ബാര്‍കുമായി ചേര്‍ന്ന് തട്ടിപ്പ് നടത്തിയിരുന്നതായി തെളിവുകള്‍ പുറത്ത്.
മാധ്യമങ്ങളും മുംബൈ പൊലീസും കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും റിപ്പബ്ലിക് ടിവിയുടെ അര്‍ണാബ് ഗോസ്വാമിയെ വേട്ടയാടുമ്പോള്‍, അതുപോലെ തന്നെ കുറ്റം ചെയ്ത ഇന്ത്യാ ടൂഡേയെക്കുറിച്ച് മുംബൈ പൊലീസ് മൗനം പാലിക്കുന്നു. ഈ അനീതിക്കെതിരെ ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രംഗത്തിറങ്ങിയിരിക്കുകയാണ്. കേസിന്റെ ഒരു ഭാഗത്തിന് മാത്രം പ്രാധാന്യം കൊടുത്ത് അര്‍ണാബിനെ വേട്ടയാടുന്ന ശരത്പവാറിന്റെ മുംബൈ പൊലീസിനെ ചോദ്യം ചെയ്യാനും ഇഡിയ്ക്ക് നീക്കമുണ്ട്.
അര്‍ണാബും മുന്‍ ബാര്‍ക് സിഇഒ പാര്‍ത്ഥോ ദാസ്ഗുപ്തയും തമ്മിലുള്ള വാട്സ് ആപ് സന്ദേശങ്ങള്‍ക്കിടയിലാണ് ഇന്ത്യാടുഡേയും കടന്നുവരുന്നത്. മുംബൈ പൊലീസ് അര്ണാബിനെതിരായി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബാര്കിന് വേണ്ടി അക്വിസറി എന്ന സ്ഥാപനം നല്കിയ 800പേജുള്ള ഫോറന്‍സിക് റിപ്പോര്‍ട്ടും ഉണ്ട്. ഈ റിപ്പോര്‍ട്ടിലാണ് ഇന്ത്യാടുഡേയ്ക്കെതിരായ തെളിവുകള്‍ കടന്നുവരുന്നത്.
ഈ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ഇന്ത്യാടൂഡേയും ബാര്‍ക് ഉദ്യോഗസ്ഥരും തമ്മിലുള്ള കുറ്റകരമായസംഭാഷങ്ങള് കടന്നുവരുന്നു. റിപ്പബ്ലിക് ടിവി സ്ഥാപിക്കപ്പെടുന്നതിന് മുമ്പ് നടന്നതാണ് ഇന്ത്യാടുഡേയും ബാര്‍ക് ഉദ്യോഗസ്ഥനും തമ്മിലുള്ള സംഭാഷണം. ബാര്ക്സിഒഒ ആയ റോമിലും മുന്ബാര്ക് സിഇഒ പാര്ത്ഥോയും ഇന്ത്യാ ടുഡേ ചാനലിന്റെ ഉദ്യോഗസ്ഥരും തമ്മില്‍ ചാനല്‍ റേറ്റിംഗ്കൂട്ടാന്‍ ധാരണയുണ്ടാക്കിയതായി പറയുന്നു.
2016ന് നടന്ന ചാറ്റില്‍ വിവേക് മല്‍ഹോത്ര (ഇന്ത്യടുഡേ)യെ രണ്ടാമത്തെ സ്ഥാനത്തെത്തിക്കുമെന്ന് ബാര്‍ക് സിഒഒ റോമില്‍ സിഇഒ പാര്‍ത്ഥോയോട് പറയുന്നുണ്ട്. വിവേക് മല്‍ഹോത്ര ഇക്കാലയളവില്‍ ഇന്ത്യാ ടുഡേയുടെ മാര്‍ക്കറ്റിംഗ് വിഭാഗം ഉദ്യോഗസ്ഥനായിരുന്നു. അതായത് 2017ല്‍ സ്ഥാപിതമായ അര്‍ണാബിന്റെ റിപ്പബ്ലിക് ചാനലിന് മുന്‍പും ടിആര്‍പി റേറ്റിംഗ് കൃത്രിമമായി ബാര്‍ക് വഴി മറ്റ് ചാനലുകള്‍ ഉയര്‍ത്തിയിരുന്നു എന്നാണ് തെളിയുന്നത്.
2018 മെയ്മാസത്തില്‍ വിവേക് മല്‍ഹോത്രയും റോമിലും തമ്മില്‍ നടന്ന സംഭാഷണത്തില്‍ ഇന്ത്യാടുഡേയുടെ ആജ് തക് എന്ന ചാനലിനെ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ത്താമെന്ന് റോമില്‍ വാഗ്ദാനം നല്‍കുന്നുണ്ട്. പക്ഷെ ആജ് തക് രണ്ടാം സ്ഥാനത്ത് തന്നെ തുടര്‍ന്നു. ആജ് തകിനെ ഒന്നാം സ്ഥാനത്തും എബിപിയെ മൂന്നാം സ്ഥാനത്തും നിര്‍ത്തേണ്ടതിനെക്കുറിച്ച് വിവേക് മല്‍ഹോത്രയും റോമിലും തമ്മില്‍ നടന്ന സംഭാഷണത്തില്‍ ഒട്ടേറെ കുറ്റകരമായ സംഭാഷണങ്ങള്‍ നടക്കുന്നുണ്ട്. ഈ സംഭാഷണത്തില്‍ നിന്നും മനസ്സിലാകുന്ന മറ്റൊരു വസ്തുത രണ്ടാം സ്ഥാനത്തെത്തുന്നതിന് മുമ്പ് ആജ് തക് വളരെ പിറകിലായിരുന്നോ എന്നതാണ്. ഒരുപാട് കൗശലതന്ത്രങ്ങള്‍ നടത്തിയാല്‍ മാത്രമേ ആജ് തകിനെ ഒന്നാം സ്ഥാനത്തെത്തിക്കാന്‍ സാധിക്കൂ എന്നതിനാലാണ് ആ നീക്കം ഉപേക്ഷിച്ചതെന്നും കരുതേണ്ടിയിരിക്കുന്നു. വിശദമായ ഒരന്വേഷണത്തില്‍ മാത്രമേ സത്യം പുറത്തുവരൂ.
എന്തായാലും ടിആര്‍പി റേറ്റിംഗ് വിവാദത്തില്‍ ഇന്ത്യാ ടുഡേയുടെ സാന്നിധ്യവും വ്യക്തമാണ്. ഹന്‍സ റിസര്‍ച്ച് റിപ്പോര്‍ട്ടിലും കാണുന്നത് റിപ്പബ്ലിക് ടിവിയേക്കാള്‍ ഇന്ത്യാടുഡേയുടെ പേരാണ് കൂടുതലായി കാണുന്നത് എന്നാണ്. അതായത് റിപ്പബ്ലിക് ടിവി എത്തുന്നതിന് എത്രയോ മുമ്പ് തന്നെ ടിആര്പിറേറ്റിംഗ് കൂട്ടാനുള്ള തന്ത്രങ്ങളില്‍ ഇന്ത്യാടുഡേ, എബിപി, ഇന്ത്യാ ന്യൂസ് തുടങ്ങിയ മറ്റ് ചാനലകള്‍ ഇടപെട്ടിരുന്നു എന്നാണ് തെളിയുന്നത്. ബാര്‍ക് നേരത്തെ ഇന്ത്യാടുഡേയ്ക്കെതിരെ അഞ്ച് ലക്ഷം പിഴയിട്ട സംഭവവും ഇത്തരുണത്തില്‍ ഓര്‍മ്മിക്കാവുന്നതാണ്. അന്ന് ഇന്ത്യാടുഡേ ടിവിയുടെ റേറ്റിംഗ് ഇത്രയും ഉയര്ന്നതെന്തുകൊണ്ട് എന്ന ബാര്‍ക് ഡിസിപ്ലിനറി കൗണ്‍സിലിന്റെ ചോദ്യത്തിന് തൃപ്തികരമായ ഉത്തരം നല്‍കാതിരുന്നതിനാലാണ് ഇന്ത്യാ ടുഡേയ്ക്ക് പിഴയിട്ടത്.
പല ചാനലുകളും ഇപ്പോള്‍ എങ്ങിനെയാണ് അര്‍ണാബ് ചാനല്‍ റേറ്റിംഗ് ഉയര്‍ത്തിയത് എന്ന കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ ഒരു കാര്യം മറന്നുപോകുന്നു. റിപ്പബ്ലിക് ടിവിയില്‍ ഒതുങ്ങുന്നതല്ല ടിആര്‍പി റേറ്റിംഗ് വിവാദം. നിരവധി ചാലനുകള്‍ ഒന്നാം സ്ഥാനം നേടാന്‍ ബാര്‍ക് ഉദ്യോഗസ്ഥരുമായി പല കാലങ്ങളില്‍ രഹസ്യധാരണകളുണ്ടാക്കിയിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
എന്നാല്‍ മുംബൈ പൊലീസ് രാഷ്ട്രീയ പ്രതികാരത്തിന്റെ പേരില്‍ റിപ്പബ്ലിക് ടിവിയ്ക്ക് നേരെ മാത്രം തിരിയുകയാണ്. അതുകൊണ്ട് വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രംഗത്തിറങ്ങിയിരിക്കുകയാണ്. ഇഡി ഇപ്പോള്‍ ഇന്ത്യാടുഡേയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ ദിനേഷ് ഭാട്ടിയയെയും ഡിസ്ട്രിബ്യൂഷന്‍ മേധാവി കെ.ആര്. അറോറയെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുകയാണ്. നേരത്തെ ടിആര്‍പി റേറ്റിംഗ് കേസില്‍ ഇഡി ഒരു ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ റിപ്പബ്ലിക് ടിവിയ്ക്ക് നേരെമാത്രം തിരിയുന്ന മുംബൈ പൊലീസിനേയും ഇഡിചോദ്യം ചെയ്തേക്കും. സിബി ഐയും ഈകേസില്‍ ഒരു എഫ് ഐആര്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: