നിര്‍ണ്ണായകമായ നാലാം ടെസ്റ്റിന്റെ അഞ്ചാം ദിനം ഇന്ത്യക്ക് കരുത്തായത് രണ്ട് യുവതാരങ്ങള്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ കിരീടത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ഋഷഭ് പന്തും ശുഭ്മാന്‍ ഗില്ലും. ഇന്ന് ഇന്ത്യയുടെ ടെസ്റ്റ് വിജയത്തില്‍ പ്രധാനികളായി ഗില്ലും പന്തും നില്‍ക്കുമ്പോള്‍ ഒരു തലമുറയെ തന്നെ വാര്‍ത്തെടുത്ത മറ്റൊരാള്‍ക്ക് കൂടി കൈയടി കൊടുക്കണം. മുന്‍ ഇന്ത്യന്‍ നായകനും ഇന്ത്യന്‍ ക്രിക്കറ്റിന്റെ വന്‍ മതിലുമായിരുന്ന രാഹുല്‍ ദ്രാവിഡിന്.
അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഗില്‍ അടിച്ചു കൂട്ടിയത് 91 റണ്‍സ്. ഋഷഭ് പന്ത് 89 റണ്‍സുമായി പുറത്താകാതെ ഇന്ത്യയെ വിജയ തീരത്തെത്തിച്ചു. ഇരുവരുടെയും അണ്ടര്‍ 19 പരിശീലകനായിരുന്നു രാഹുല്‍ ദ്രാവിഡ്. ഏറെക്കാലം ദ്രാവിഡിന് കീഴില്‍ ഇരുവരും കളി പഠിച്ചു. പന്താകട്ടെ ഐപിഎല്ലില്‍ ദ്രാവിഡ് മെന്ററായിരുന്ന ദല്‍ഹി ടീമിന്റെ താരവുമായിരുന്നു. ഗില്ലിനും പന്തിനും പുറമെ മിന്നുന്ന പ്രകടനം നടത്തിയ വാഷിങ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കുര്‍, നവദീപ് സയ്‌നി, മുഹമ്മദ് സിറാജ്, പ്രിഥ്വി ഷാ എന്നിവരെല്ലാം ദ്രാവിഡിന് കീഴില്‍ കളി പഠിച്ചവരാണ്. ഇന്ത്യക്ക് ഒരു തലമുറയെ തന്നെ ഒരുക്കി നല്‍കിയ ദ്രാവിഡിന് ട്വിറ്ററില്‍ നന്ദി പറയുകയാണ് ആരാധകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: