തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഒപ്പം ചേര്‍ന്ന് ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ച ബിന്ദു അമ്മിണി കേരളാ പോലീസിനെതിരെ രംഗത്ത്. തന്റെ ഒപ്പം നടന്ന് പോലീസ് പ്രൊട്ടക്ഷന്‍ നല്‍കുന്നില്ലെന്നാണ് ബിന്ദു ആരോപിച്ചിരിക്കുന്നത്. ബിന്ദു അമ്മിണിക്കൊപ്പം ആണ് ഡ്യൂട്ടി എന്നറിഞ്ഞാല്‍ പലരും കരഞ്ഞു വിളിക്കുകയാണെന്നും ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എനിക്ക് കേരള പോലീസ് നല്‍കിയിരിക്കുന്ന പ്രൊട്ടക്ഷന്‍ വളരെ രസകരമാണ്. എന്നെ പോലെ ഒരാള്‍ക്ക് പ്രൊട്ടക്ഷന്‍ നല്കാന് മടിക്കുന്ന വര്‍ക്കൊപ്പം പത്തു ചുവടെങ്കിലും വിട്ടുനടക്കുക. എന്റെ ജീവിതം എന്നത് ഒരു ഓട്ടപ്പാച്ചിലാണ് അതിനിടയില്‍ തങ്ങിനില്ക്കാന് സമയംകിട്ടാറില്ല. ഷെഡ്യൂള്‍ ചെയ്ത സമയപ്രകാരവും അല്ലാതെയും ഓടിക്കൊണ്ടേ ഇരിക്കുന്നു. ഈ ഓട്ടത്തിന് വല്ല കാര്യവും ഉണ്ടോ എന്നത് വേറെ കാര്യം. വീടും കോളേജും പരിസരങ്ങളും ഒപ്പം വരാന്‍ മടിയോടെ ആണെങ്കിലും ഡ്യൂട്ടി ആയിപ്പോയത് കൊണ്ട് വരേണ്ടിവരുന്നവര്‍. അതും ഒഴിവാക്കി കിട്ടാന്‍ കിണഞ്ഞു ശ്രമിക്കുന്നവര്‍ കുറവല്ല. ബിന്ദു അമ്മിണിക്കൊപ്പം ആണ് ഡ്യൂട്ടി എന്നറിഞ്ഞാല്‍ കരഞ്ഞു വിളിക്കുന്നവരെക്കുറിച്ചറിയുമ്പോള്‍ ഞാന്‍ ചിന്തിക്കാറുണ്ട് അത്രമാത്രം ഭീകര കഥാപാത്രം ആണോ ഞാനെന്നു.
എന്തായാലും ഒന്നെനിക്കുറപ്പാണ് ഞാന്‍ ആക്രമിക്കപ്പെട്ടാല്‍ അത് തടയാന്‍ ഉള്ളദൂരത്തല്ല പോലീസ് നില്‍ക്കുന്നതെന്നത്. അതുകൊണ്ട് തന്നെ ഞാന്‍ തന്നെ എന്നെ സംരക്ഷിക്കേണ്ടതുണ്ട് എന്ന് പൂര്‍ണ ബോധ്യം ഉണ്ട്. ഞാന്‍ അവരെ ആണോ അതോ അവര്‍ എന്നെ ആണോ നോക്കേണ്ടത് എന്നത് ഒരു ഗൗരവകരമായ ചോദ്യമായവശേഷിക്കുന്നു.
ദളിത്, സ്ത്രീ, അതും കറുത്തത്, സാധാരണക്കാരി, സാധാരണ സൗന്ദര്യ സങ്കല്പ്പങ്ങളില് വരാത്തവള്‍ ഇങ്ങനെ ഒക്കെ ഉളവര്‍ക്ക് പോലീസ് സംരക്ഷണം കൊടുത്തത് ശരിയാണോ. നല്ല വീട്, വാഹനം, പരിചാരകര്‍, പിന്നെ ആവശ്യത്തിന് കാശും അധികാരവും ഇങ്ങനെ ഉള്ളവര്‍ക്കു സംരക്ഷണം കൊടുക്കുന്നത് പോലെ ആണോ. സാധാരണക്കാരുടെ ജീവന് വിലകൊടുക്കുന്നത്. വേണേല്‍ ആക്രമിക്കപ്പെട്ടാല്‍ അതിനു ശേഷം പോലീസ് സാധാരണ ചെയ്യുന്ന നടപടികള്‍ കൈക്കൊള്ളാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: