ഗാബയില്‍ ഓസീസ് ബൗളര്‍മാര്‍ ആര്‍ത്തിരമ്പിയപ്പോള്‍ ബാറ്റിനൊപ്പം ശരീരം കൊണ്ടും ചെറുത്തു നില്‍ക്കുകയായിരുന്നു ചേതേശ്വര്‍ പൂജാര. ചങ്കിനും തോളിനും തുടരെ ഏറ് കൊണ്ട താരം ഇടയ്ക്ക് തലക്കേറുകൊണ്ട് വീഴുന്നതിനും അഞ്ചാം ദിനം സാക്ഷിയായി.
മത്സരം തോല്‍ക്കാതിരിക്കാന്‍ പൊരുതിയ പൂജാരയുടെ ശരീരത്തില്‍ പന്ത് കൊണ്ടത് പതിനൊന്ന് തവണ. ഇതില്‍ മൂന്നെണ്ണം ഹെല്‍മറ്റില്‍. ഇതില്‍ മൂന്നാമത്തെയായിരുന്നു പൂജാരയെ നിലത്തു വീഴ്ത്തിയത്. ജോഷ് ഹെയ്സല്‍വുഡിന്റെ പന്ത് ഹെല്‍മറ്റിനെ രണ്ട് കഷ്ണമാക്കി. ഇതിന് ശേഷം ബ്രറ്റ് ലീയുള്പ്പെടെയുള്ള മുന്‍ ഓസീസ് ഫാസ്റ്റ് ബൗളര്‍മാര്‍ പൂജാരയുടെ ചെറുത്തുനില്‍പ്പിനെ പ്രശംസിച്ച് രംഗത്തെത്തി. പൂജാരയുടെ വിരലുകള്‍ക്ക് ചതവേറ്റിട്ടുണ്ടെന്നും ടീമിന്റെ മെഡിക്കല്‍ സംഘം സൂചന നല്കി. മത്സരത്തില്‍ 211 പന്തുകളാണ് പൂജാര പിടിച്ചു നിന്നത്.
ഇതിനിടെ ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളില്‍ പത്താമനായി ചേതേശ്വര്‍ പൂജാര. ഇന്ത്യക്കായി 81 ടെസ്റ്റ് കളിച്ച പൂജാര ഇന്നലെ നേടിയ അര്‍ധസെഞ്ചുറി ഉള്‍പ്പെടെ സ്വന്തമാക്കിയത് 6111 റണ്‍സ്. ഇരുന്നൂറ് ടെസ്റ്റില്‍ നിന്ന് പതിനയ്യായിരത്തിലധികം റണ്‍സ് നേടിയ സച്ചിന് ടെന്‍ഡുല്‍ക്കറാണ് ഒന്നാമത്. 163 ടെസ്റ്റില്‍ നിന്ന് പതിമൂവായിരത്തിലധികം റണ്‍സ് നേടിയ രാഹുല്‍ ദ്രാവിഡാണ് രണ്ടാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: