ടെഹ്റാന്: ഇന്ത്യന്‍ സഹായത്തോടെ നവീകരിക്കുന്ന ഇറാനിലെ ചബഹാര്‍ തുറമുഖത്തിന്റെ ചരക്ക് കൈകാര്യശേഷി വര്‍ധിപ്പിക്കുന്നു. ഇതിനായി ഇരുപത്തിയഞ്ച് ദശലക്ഷം ഡോളര്‍ വിലയുള്ള രണ്ട് മൊബൈല്‍ ഹാര്‍ബര്‍ ക്രെയിനുകള്‍ ഇന്ത്യ എത്തിച്ചു. ഇത്തരം ആറ് ക്രെയിനുകള്‍ തുറമുഖത്തിന് കൈമാറാനാണ് ഇറാനുമായുള്ള ധാരണ. ഇറ്റലിയിലെ മാര്‍ഖേറ തുറമുഖത്ത് നിന്നെത്തിച്ച ക്രെയിനുകളുടെ പരീക്ഷണ പ്രവര്‍ത്തനം തുടങ്ങി.
140 മെട്രിക് ടണ്‍ വാഹക ശേഷിയുള്ള വിവിധോദ്ദേശ്യ ഉപകരണമാണ് മൊബൈല്‍ ഹാര്‍ബര്‍ ക്രെയിന്‍. ചബഹാറിലെ ഷഹീദ് ബെഹെഷ്തി തുറമുഖത്ത്, ചരക്കുനീക്കം സുഗമമാക്കി നടത്തുന്നതിന് ഇന്ത്യ പോര്‍ട്സ് ഗ്ലോബല്‍ ലിമിറ്റഡിന് ഈ ക്രെയിനുകള്‍ സഹായിക്കും. ഷഹീദ് ബെഹെഷ്തി തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ക്രെയിനുകള്‍ കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: