ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്നു കേസിലെ സാമ്പത്തിക ഇടപാട് കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഫെബ്രുവരി രണ്ട് വരെ നീട്ടി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇന്നലെ ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ബിനീഷ് കോടിയേരി കോടതി നടപടികളില്‍ പങ്കെടുത്തു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇഡി) രജിസ്റ്റര്‍ ചെയ്ത കേസിലെ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി. ബിനീഷിനെ നാലാം പ്രതിയാക്കി ഇ ഡി ഡിസംബര്‍ 22ന് ബെംഗളൂരു പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
നേരത്തെ ബെംഗളൂരു പ്രത്യേക കോടതി ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നില്ല. ബെംഗളൂരു മയക്കുമരുന്നു കേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയെ തുടര്‍ന്ന് ഒക്‌ടോബര്‍ 29നാണ് ബിനീഷ് കോടിയേരിയെ ഇ ഡി അറസ്റ്റു ചെയ്തത്. ഇ ഡി കസ്റ്റഡി കാലാവധിക്കു ശേഷം നവംബര്‍ 11ന് കോടതിയില്‍ ഹാജരാക്കിയ ബിനീഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ബിനീഷിനെ പരപ്പന അഗ്രഹാര ജയിലടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: