തിരുവനന്തപുരം: പാര്‍ട്ടി പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. അഖിലേന്ത്യ കോണ്‍ഗ്രസ് സമിതി(എഐസിസി) എടുക്കുന്ന എല്ലാ തീരുമാനങ്ങളും ശിരസാവഹിക്കും. കെപിസിസിക്ക് താത്ക്കാലിക അധ്യക്ഷന്‍ വേണോയെന്നതില്‍ ഹൈക്കന്മാന്റ് തീരുമാനമെടുക്കും. കൂട്ടായ നേതൃത്വമാണ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്നതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഉമ്മന്‍ചാണ്ടി നയിക്കുമോയെന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആര് നയിക്കുമെന്നത് തെരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കും. കഴിവും കാര്യശേഷിയുമുള്ള സമുന്നതനായാ രാഷ്ട്രീയ നേതാവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തലയുടെ വ്യക്തിത്വത്തെ വിലകുറച്ചു കാണാനുള്ള നീക്കമാണ് മറിച്ചുള്ള പ്രചാരണങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: