Categories: Kottayam

പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നന്ദി അറിയിച്ച് എന്‍എസ്എസ്

മന്നത്ത് പദ്മനാഭന്റെ 144-ാം ജയന്തി ആഘോഷത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് സഹിതമാണ് സര്‍വ്വീസ് പ്രസിദ്ധീകരിച്ചത്.

Published by

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായിക്കും നന്ദി അറിയിച്ച് എന്‍എസ്എസ്. ഈ മാസം 15ന് ഇറങ്ങിയ എന്‍എസ്എസ് മുഖപത്രമായ സര്‍വ്വീസിലാണ് ഇത് സംബന്ധിച്ച് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. മന്നത്ത് പദ്മനാഭന്റെ 144-ാം ജയന്തി ആഘോഷത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് സഹിതമാണ് സര്‍വ്വീസ് പ്രസിദ്ധീകരിച്ചത്.  

ഈ നേതാക്കളുടെ ട്വീറ്റ് കൊണ്ട് മന്നത്ത് പദ്മനാഭന്റെ മഹത്വം ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും അംഗീകാരം നേടിയെന്നും  മുഖപ്രസംഗത്തില്‍ പറയുന്നു. നേതാക്കളോടുള്ള നന്ദി നായര്‍ സര്‍വ്വീസ് സൊസൈറ്റിക്കുവേണ്ടി അറിയിച്ചതായും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by