ബീജിംഗ്: കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ആയിരക്കണക്കിന് ഐസ്ക്രീം പായ്‌ക്കറ്റുകൾ ചൈന നശിപ്പിച്ചു. ഐസ്ക്രീം നിർമിച്ച കമ്പനിയിലെ ജീവനക്കാരെ ക്വാറന്റീനിലേക്ക് മാറ്റുകയും ചെയ്തു. ടിയാൻജിൻ ഡാകിയോഡാവോ ഫുഡ് കമ്പനി നിർമിച്ച ഐസ്‌ക്രീമുകളുടെ ബാച്ചുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
ഐസ്ക്രീം വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഇവരോടെ ആരോഗ്യവിവരങ്ങൾ പങ്കു വയ്‌ക്കാൻ അവശ്യപ്പെട്ടിട്ടുണ്ട്. ഐസ്‌ക്രീമിന്റെ 2,089 ബോക്സുകൾ കമ്പനി നശിപ്പിച്ചു. എന്നാൽ കമ്പനിയുടെ 4836 ഐസ്ക്രീം ബോക്സുകളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
രോഗം ബാധിച്ച ഏതെങ്കിലും വ്യക്തിയിൽ നിന്നാകാം ഐസ്ക്രീമിലേക്ക് വൈറസ് പടർന്നതെന്നാണ് കരുതുന്നത്. തണുത്ത അന്തരീക്ഷത്തിൽ വൈറസ് നിലനിന്നു എന്നാണ് അനുമാനം. കമ്പനിയിലെ 1600ഓളം ജീവനക്കാരെ ക്വാറന്റീനിലേയ്‌ക്ക് മാറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: