ബ്രിസ്ബെയ്ന്‍: ആവേശം വാനോളം ഉയര്‍ന്ന പരമ്പയിലെ അവസാന ടെസ്റ്റ് മത്സരത്തില്‍ ടീം ഇന്ത്യക്ക് മിന്നുന്നജയം. ടെസ്റ്റ് മത്സരം അവസാന ഓവറുകളില്‍ ട്വന്റി 20 ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്ന തലത്തിലേക്ക് മാറിയപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തും (89) വാഷിംഗ്ട സുന്ദറും വിജയശില്പികളായി. വിജയലക്ഷ്യം പത്തു റണ്‍സ് അകലെ സുന്ദറിന്റെ (22) വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. തുടര്‍ന്ന് എത്തിയ ശ്രാദ്ധുല്‍ ഠാക്കുറും രണ്ട് റണ്‍സിനു പുറത്തായതോടെ വീണ്ടും മത്സരം പിരിമുറക്കത്തിലായി. ഓസ്ട്രേലിയയെ മൂന്നു ഓവര്‍ ബാക്കി നില്‍ക്കെ മൂന്നു വിക്കറ്റിന് തോല്‍പ്പിച്ചതോടെ ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി ഇന്ത്യക്ക് സ്വന്തം.
ഇന്ത്യന്‍ നിരയില്‍ ശുഭ്മാന്‍ ഗില്‍ (91), ചേതേശ്വര്‍ പൂജാര (56) എന്നിവരും അര്‍ധസെഞ്ചുറി നേടി.രോഹിത് ശര്‍മ (21 പന്തില്‍ ഏഴ്), ശുഭ്മാന്‍ ഗില്‍ (146 പന്തില്‍ 91), ചേതേശ്വര്‍ പൂജാര (211 പന്തില്‍ 91), അജിന്‍ക്യ രഹാനെ (22 പന്തില്‍ 24) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. ഓസീസിനായി പാറ്റ് കമ്മിന്‍സ് നാലും നേഥന്‍ ലയണ്‍ ഒരു വിക്കറ്റും വീഴ്ത്തി.
കരിയറിലെ മൂന്നാമത്തെ മാത്രം ടെസ്റ്റ് മത്സരത്തില്‍ കന്നി സെഞ്ചുറി കുറിക്കാനുള്ള മോഹം ഒന്‍പത് റണ്‍സ് അകലെ തകര്‍ന്നുവീണെങ്കിലും, ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ ഇന്നിങ്സാണ് ബ്രിസ്ബെയ്ന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കരുത്തായത്. ഗില്‍ 146 പന്തില്‍ എട്ടു ഫോറും രണ്ടു സിക്സും സഹിതമാണ് 91 റണ്‍സെടുത്തത്. ടെസ്റ്റില്‍ ഗില്ലിന്റെ ഇതുവരെയുള്ള ഉയര്‍ന്ന സ്കോറാണിത്. ആദ്യ സെഷനില്‍ത്തന്നെ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യയ്ക്ക്, രണ്ടാം വിക്കറ്റില്‍ പൂജാരയെ കൂട്ടുപിടിച്ച് ശുഭ്മാന്‍ ഗില്‍ പടുത്തുയര്‍ത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. ഇരുവരും 112 റണ്‍സാണ് സ്കോര്‍ ബോര്‍ഡില്‍ എത്തിച്ചത്.
എന്നാല്‍, സ്കോര്‍ 132ല്‍ നില്‍ക്കെ നേഥന്‍ ലയണാണ് കൂട്ടുകെട്ട് പൊളിച്ചു. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ അജിന്‍ക്യ രഹാനെയ്ക്കും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന പൂജാരയും പന്തും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ടു നയിച്ചു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 61 റണ്‍സാണ് സ്കോര്‍ ബോര്‍ഡിലെത്തിച്ചത്. 196 പന്തില്‍ ഏഴു ഫോറുകള്‍ സഹിതമാണ് പൂജാര 50 കടന്നത്. പിന്നീട് എത്തിയ മായങ്ക് അഗര്‍വാള്‍ പെട്ടന്ന് മടങ്ങിയെങ്കിലും വെല്ലിങ്ണ്‍ സുന്ദറുമായി ചേര്‍ന്ന് അതിവേഗതയില്‍ അവസാന ഓവറുകളില്‍ ആഞ്ഞടിച്ച പന്ത് ഇന്ത്യയെ വിജയത്തിത്തിലേക്ക് അടുപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: