തിരുവനന്തപുരം: വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിനു മുന്‍പേ തുറന്നു കൊടുത്തതിന്റെ പേരില്‍ ജയിലില്‍ കിടക്കേണ്ടി വന്ന വി ഫോര്‍ കേരള ക്യാംപെയ്ന് കോ-ഓര്‍ഡിനേറ്റര്‍ നിപുന്‍ ചെറിയാന് മുഖ്യമന്ത്രിക്കും മരുമകന് മുഹമ്മദ് റിയാസിനുമെതിരെ രംഗത്ത്.
പൊതുമുതല്‍ നശിപ്പിച്ച കേസിലെ പിടികിട്ടാപുള്ളിയായ ഡിവൈഎഫ്ഐ അഖിലേന്ത്യ ഭാരവാഹി മുഹമ്മദ് റിയാസ് എവിടെയാണെന്നും ക്ലിഫ് ഹൗഹിലെ അലമാരയിലും കക്കൂസ് മുറിയിലും ഒളിവില്‍ കഴിയുന്ന റിയാസിനെ പുറത്തിറക്കാന്‍ ഡിവൈഎഫ്ഐ ആര്‍ജവം കാട്ടണമെന്നും നിപുന്‍. പിടികിട്ടാപ്പുള്ളി മുഹമ്മദ് റിയാസിനെ, ക്ലിഫ് ഹൗസില്‍ ഒളിവില്‍ പാര്‍പ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയാന്‍ കേരള പോലീസ് തയാറാണോ എന്നു നിപുന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
പൊതുമുതല്‍ നശിപ്പിച്ച കേസിലെ പിടികിട്ടാപുള്ളി ഡി.വൈ.എഫ്.ഐ. അഖിലേന്തിയ ഭാരവാഹി മുഹമ്മദ് റിയാസ് എവിടെ ?ക്ലിഫ് ഹൗസിലെ അലമാരയിലും, കക്കൂസ് മുറിയിലും ഒളിവില്‍ കഴിയുന്ന ഡി.വൈ.എഫ്. ഐ. അഖിലേന്ത്യ ഭാരവാഹിയും പിടികിട്ടാപുള്ളിയുമായ മുഹമ്മദ് റിയാസിനെ പുറത്തിറക്കാന്‍ ഡി.വൈ.എഫ്. ഐ. ആര്‍ജ്ജവം കാണിക്കണം.
പൊതുമുതല്‍ നശിപ്പിച്ചതിന് പി.ഡി.പി.പി. നിയമപ്രകാരം കോഴിക്കോട് നടക്കാവ് പോലീസ് എടുത്ത കേസില്‍, കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ ഭാരവാഹി മുഹമ്മദ് റിയാസിനെ, ക്ലിഫ് ഹൗസില്‍ ഒളിവില്‍ പാര്‍പ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയാന്‍ കേരള പോലീസ് തയാറാണോ ?
പാലത്തിന്റെ ഉദ്ഘാടനചടങ്ങില്‍ തന്നെ പരിഹസിച്ച മന്ത്രി. ജി. സുധാകരനെതിരേയും നിപുന്‍ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: