ശാസ്താംകോട്ട: പോരുവഴി പഞ്ചായത്തില്‍ ഇന്നലെ നടന്ന സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ രണ്ട് ചെയര്മാന് സ്ഥാനം ബിജെപിക്ക് ലഭിച്ചു. പ്രസിഡന്റ് കഴിഞ്ഞാല്‍ പഞ്ചായത്ത് ഭരണത്തിലെ പ്രമുഖ സ്ഥാനമായ വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനായി ബിജെപിയിലെ നമ്പൂരേത്ത് തുളസീധരന്‍ പിള്ളയെയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനായി ബിജെപിയിലെ തന്നെ രാജേഷ് വരവിളയേയും തെരഞ്ഞെടുത്തു.
സിപിഎം, കോണ്‍ഗ്രസ് പിന്തുണയോടെ എസ്ഡിപിഐ അംഗം ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനുമായി. ഈ സ്ഥാനത്തേക്ക് എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ നല്കിയ നോമിനേഷനുകള്‍ സിപിഎം, കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് പിന്‍വലിപ്പിച്ചാണ് എസ്ഡിപിഐക്ക് പ്രസിഡന്റ് സ്ഥാനം നല്‍കിയത്.
എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ കക്ഷികള്‍ക്ക് അഞ്ച് വീതം അംഗങ്ങളും എസ്ഡിപിഐക്ക് മൂന്ന് അംഗങ്ങളുമായിരുന്നു പഞ്ചായത്തിലെ കക്ഷിനില. പ്രമുഖ പാര്‍ട്ടികള്‍ക്ക് തുല്യ അംഗങ്ങളായതോടെ പ്രസിഡന്റ് സ്ഥാനത്തിനായി നറുക്കെടുപ്പ് വേണ്ടി വന്ന ഘട്ടത്തില്‍ ബിജെപിയെ ഒഴിവാക്കാന്‍ എസ്ഡിപിഐക്കാര് ഇടതുവലതു മുന്നണികള്‍ക്ക് തങ്ങളുടെ അംഗങ്ങളെ പകുത്ത് നല്കി. ഇതോടെ എന്‍ഡിഎ പുറത്തായി. തുടര്‍ന്ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്കാര് സിപിഎമ്മുമായി ഉണ്ടാക്കിയ ധാരണ പ്രകാരം യുഡിഎഫിനെ പിന്തുണച്ചു.
കോണ്‍ഗ്രസിന്റെ ബിനു മംഗലത്ത് പ്രസിഡന്റുമായി. ഈ ധാരണ തന്നെയാണ് ഇന്നലെ നടന്ന സ്ഥിരംസമിതി ചെയര്മാന് തെരഞ്ഞെടുപ്പിലും കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: