മുംബൈ:ഹിന്ദുവികാരം വ്രണപ്പെടുത്തിയതിന് നിരുപാധികം മാപ്പ് പറയുന്ന പ്രസ്താവനയുമായി താണ്ഡവ് സിനിമയുടെ നിര്‍മ്മാതാക്കളായ ആമസോണ്‍ പ്രൈം വീഡിയോ.
ഹിന്ദു ദൈവങ്ങളെ തെറ്റായി ചിത്രീകരിച്ചും ജാതി രംഗങ്ങള്‍ കുത്തിനിറച്ചും വര്‍ഗ്ഗീയ വികാരങ്ങളുണര്‍ത്തുന്ന ഡയലോഗുകള്‍ നിറച്ചും താണ്ഡവ് എന്ന പരമ്പര ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് പരമ്പര നിരോധിക്കണമെന്നും നിരുപാധികം മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു. നിര്‍മ്മാതാക്കള്‍ക്കെതിരെ തിങ്കളാഴ്ച ലഖ്നോവില്‍ എഫ് ഐആര്‍ ഫയല്‍ ചെയ്തിരുന്നു. നിരവധി സംഘടനകളും വ്യക്തികളും ഈ പരമ്പര നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കറിനെ സമീപിച്ചതോടെയാണ് ആമസോണ്‍ പ്രൈം വീഡിയോസ് നിരുപാധികം മാപ്പ് ചോദിച്ചത്.
ഏതെങ്കിലും വ്യക്തിയുടെയോ, സമുദായത്തിന്റെയോ മതത്തിന്റെയോ വികാരങ്ങള്‍ വ്രണപ്പെടുത്താന്‍ മനപൂര്‍വ്വം ഉദ്ദേശിച്ചിരുന്നില്ലെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു. നിരവധി പേര് ഈ പരമ്പരയില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്ത്ുവരുന്നതായി വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചിരുന്നതായും പ്രസ്താവനയില്‍ പറയുന്നു.
ജനവരി 15നാണ് താണ്ഡവ് ആമസോണ്‍ പ്രൈമില്‍ സംപ്രേഷണം തുടങ്ങിയത്. സെയ്ഫ് അലി ഖാന്, ഡിമ്പിള്‍ കപാഡിയ, മൊഹമ്മദ് സീഷന്‍ അയുബ്, സുനില്‍ ഗ്രോവര്‍ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ഒരിക്കലും വിരമിക്കാന്‍ ഉദ്ദേശമില്ലാത്ത അച്ഛനില്‍ നിന്നും പ്രധാനമന്ത്രി കസേര മോഹിക്കുന്ന സമര് പ്രതാപ് (സെയ്ഫ് അലിഖാന്) എന്ന മകന്റെ കഥയാണ് താണ്ഡവ് പറയുന്നത്.
എന്നാല്‍ ഇതുവരെ പരമ്പര പിന്‍വലിക്കുന്ന കാര്യത്തില്‍ ആമസോണ്‍ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: