ബെംഗളൂരു: കര്‍ണ്ണാടക-മഹാരാഷ്ട്ര അതിര്‍ത്തിപ്രശ്നം ഉന്നയിക്കുകയും കര്‍ണ്ണാടകത്തിലെ സ്ഥലം തിരിച്ചുപിടിക്കുമെന്നും പറഞ്ഞ ശിവസേന മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് കര്ശനമറുപടിയുമായി കര്‍ണ്ണാടകമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ.
സംസ്ഥാനത്തിന്റെ ഒരിഞ്ചുപോലും മഹാരാഷ്ട്രയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് തിങ്കളാഴ്ച മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു. കര്‍ണ്ണാടകത്തിലെ മറാത്തി സംസാരിക്കുന്ന ജനങ്ങളുള്‍പ്പെട്ട സ്ഥലം മഹാരാഷ്ട്ര തിരിച്ചുപിടിക്കുമെന്ന ശിവസേന നേതാവും മഹാരാഷ്ട്രമുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെയുടെ പ്രസ്താവനയാണ് വിവാദമായിരിക്കുകയാണ്.
അതിര്‍ത്തിപ്രശ്നം ഇപ്പോള്‍ ഉയര്‍ത്തുന്നത് അനാവശ്യമാണെന്നും അത് ഫെഡറല്‍ സംവിധാനത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും യുദിയൂരപ്പ പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ പ്രസ്താവന ഇപ്പോഴത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും ഉദ്ദവ് താക്കറെ ഫെഡറല്‍ തത്വങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ പാലിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും യെദിയൂരപ്പ പറഞ്ഞു. അതിര്‍ത്തിയില്‍ കര്ണ്ണാടകക്കാര് അവിടുത്തെ മറാത്തി ജനതയുമായി ഐക്യപ്പെട്ടാണ് കഴിയുന്നത്. ഉദ്ദവ് താക്കറെയുടെ പ്രസ്താവന ജനങ്ങള്‍ക്കിടയിലെ സമാധാനവും ഐക്യവും തകര്‍ക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.
നേരത്തെ കോണ്‍ഗ്രസ് നേതാവ് സിദ്ദരാമയ്യയും ശക്തമായി ഉദ്ദവ് താക്കറെയ്ക്കെതിരെ പ്രസ്താവന ഇറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: