തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത നാലു എംഎല്‍എമാര്‍ക്ക് കോവിഡ്. എംഎല്‍എമാരായ മുകേഷ്( കൊല്ലം), ഇ എസ് ബിജിമോള്‍(പീരുമേട്) കെ.ആന്‍സലന്‍(നെയ്യാറ്റിന്‍കര ), കെ. ദാസന്(കൊയിലാണ്ടി) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ കെ ദാസന്, കെ ആന്‍സലന്‍ എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുകേഷ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. 22 വരെയാണ് നിയമസഭാ സമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: