മലപ്പുറം: മലപ്പുറത്ത് രണ്ടു തവണ ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടി വീണ്ടും പീഡനത്തിന് ഇരയായി. പാണ്ടിക്കാട് സ്വദേശിയായ 17കാരിയാണ് വീണ്ടും പീഡനത്തിനിരയായത്. 13 വയസ് മുതല്‍ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയാകുകയായിരുന്നു. ഇത് അതികൃതരുടെ ശ്രദ്ധയില്‍ പെട്ടതിനേ തുടര്‍ന്ന് കേസ് എടുത്തിരുന്നു. രണ്ട് തവണ പീഡനത്തിനിരയായ പെണ്‍കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ക്കൊപ്പം പെണ്‍കുട്ടിയെ വിട്ടത്.
ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് തവണ പീഡനത്തിനിരയായ കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടത്. ഈ കുട്ടി വീണ്ടും പീഡനത്തിന് ഇരയാകുകയായിരുന്നു.
ബന്ധുക്കളല്ല കുട്ടിയെ പീഡിപ്പിച്ചതെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് കുട്ടിയുടെ സഹോദരനും ഭാര്യയും എത്തിയപ്പോള്‍ കുട്ടിയെ കൈമാറിയത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ നിന്ന് റിപ്പോര്‍ട്ട് വരുത്തിയ ശേഷമാണ് കുട്ടിയെ റിലീസ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: