പത്തനാപുരം: കെ.ബി. ഗണേഷ്കുമാര് എംഎല്‍എയുടെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് തീര്‍ത്ത ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിവച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. എം. സാജുഖാന്‍, ഷക്കീം എന്നിവര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പുനലൂര്‍-റോഡ് ഉപരോധിച്ചു. വെട്ടിക്കവല പഞ്ചായത്തിലെ കോക്കാട് ക്ഷീര സഹകരണ സംഘത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ ഗണേഷ്കുമാറിനെ കരിങ്കൊടി കാണിച്ചതിന് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേരളകോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു. ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു എംഎല്‍എയുടെ മഞ്ചള്ളൂരിലെ വസതിയിലേക്ക് ഇന്നലെ മാര്‍ച്ച് നടത്തിയത്.
അതേസമയം പോലീസ് മര്‍ദ്ദിച്ചെന്നാരോപിച്ച് പത്തനാപുരം പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
കോണ്‍ഗ്രസ് ഭവനുകളിലേക്ക് മാര്‍ച്ച് ഇന്ന്
കൊട്ടാരക്കര: കെ.ബി.ഗണേശ് കുമാര്‍ എംഎല്‍എയ്ക്ക് നേരെ വിവിധ ഇടങ്ങളില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ആക്രമങ്ങള്‍ക്കെതിരെ കേരള കോണ്‍ഗ്രസ്(ബി) ഇന്ന് കൊട്ടാരക്കര കോണ്‍ഗ്രസ് ഭവനിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ പത്തിന് കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ചില്‍ നേതാക്കളും ജില്ലയിലെ പ്രധാന പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് എ.ഷാജു അറിയിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചുട്ടുണ്ട്. കരിങ്കൊടി കാണിക്കുന്നതടക്കമുള്ള പരിപാടികളുമായി കോണ്‍ഗ്രസ് മുന്നോട്ടു പോയാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കളെ വഴിയില്‍ തടയുന്നതടക്കമുള്ള സമര പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്നും എ.ഷാജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: