കോവിഡ്-19 മഹാമാരിയുടെ ആക്രമണത്തില്‍ കോടിക്കണക്കിന് ആളുകള്‍ തൊഴില്‍രഹിതരായി. ഇവരുടെ വേദനകള്‍ പരിഹരിക്കുന്നതിന് കേന്ദ്രം അതിവേഗത്തില്‍ പ്രവര്‍ത്തിച്ചു. നൈപുണ്യ പരിശീലന പരിപാടികള്‍ പരമാവധി ആളുകളിലേയ്ക്ക് എത്തുന്നതിന് പ്രചോദനമായി. ഈ ഹ്രസ്വകാല തൊഴില്‍ പരിശീലന പരിപാടി ലക്ഷക്കണക്കിന് പേര്‍ക്ക് സഹായകമായി. ഈ പരിശീലന പരിപാടിയില്‍ നിന്നുലഭിച്ച സാക്ഷ്യപത്രങ്ങള്‍ അവര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നതിനു പ്രയോജനപ്പെട്ടു.
ഇന്ത്യയെ പോലെ വിശാലമായ രാജ്യത്ത് നൈപുണ്യ പരിശീലനം ബാലികേറാമലയാണ്. കാരണം എണ്ണമറ്റ തൊഴിലാളികളുടെ നൈപുണ്യവികസന പരിശീലനത്തിന് വന്‍തോതില്‍ മനുഷ്യവിഭവവും സാമ്പത്തിക വിഭവവും നിക്ഷേപിക്കേണ്ടിവരും. 2014 ലാണ് നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം രൂപീകരിച്ചത്. പരിശീലനങ്ങളിലും സംരംഭകത്വ വികസനത്തിലും കൂട്ടായ പ്രവര്‍ത്തനം ആസൂത്രണം ചെയ്യുക, നിലവാരമുള്ള വൈദഗ്ദ്ധ്യം പെട്ടെന്നു നേടുന്നതിനുള്ള നടപടികള്‍ ആവിഷ്കരിച്ചു നടപ്പാക്കുക എന്നിവയായിരുന്നു ലക്ഷ്യം. പുതിയ നൈപുണ്യവികസന സംരംഭകത്വ നയം 2015 ന്റെ ഭാഗമായി ആരംഭിച്ച ദേശീയ നൈപുണ്യവികസന ദൗത്യം വഴി നൈപുണ്യ പരിശീലനത്തിന് വലിയ പ്രാധാന്യം ലഭിച്ചു. രാജ്യത്തെ നൈപുണ്യ ആവാസവ്യവസ്ഥയുടെ മെച്ചപ്പെട്ട ക്രമീകരണം വഴി 2015 ജൂലൈ 15 മുതല്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ കീഴില്‍ 1.2 കോടി യുവാക്കള്‍ വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി.
പ്രാദേശികതലത്തിലുള്ള തൊഴില്‍ ആവശ്യങ്ങള്‍ക്കനുസൃതമായി പ്രത്യേകം രൂപകല്പന ചെയ്യുന്നതായിരിക്കും പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയുടെ അടുത്തതും മൂന്നാമത്തേതുമായ ഘട്ടം. ആവശ്യാധിഷ്ഠിത സമീപനം സ്വീകരിച്ചുകൊണ്ട്, പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 3.0 ലക്ഷ്യമിടുന്നത് പ്രാദേശികമായ തൊഴിലുകളിലേയ്ക്ക് ആ മേഖലയിലെ തന്നെ യുവാക്കളെ ബന്ധപ്പെടുത്തുക എന്നതാണ്. കോവിഡാനന്തര ലോകത്ത് ഓണ്‍ലൈന്‍ പരിശീലനത്തിന്റെ പ്രാധാന്യം നവയുഗസംരംഭങ്ങള് തിരിച്ചറിയുന്നു. ചില പ്രത്യേക തൊഴിലുകള്‍ക്കായി ക്ലാസ്മുറി അധിഷ്ഠിത പരിശീലനം കൂടാതെ സംയോജിത പഠനത്തിലും ഇനി കൂടുതല്‍ ശ്രദ്ധ ഉണ്ടാവും.
വികേന്ദ്രീകരണം വഴി വികസന പദ്ധതികളുടെ രൂപീകരണത്തിലും നിര്‍വഹണത്തിലും പ്രത്യേകിച്ച് വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗത്തിലും വികസനത്തില്‍ നിന്നുള്ള നേട്ടം ന്യായമായി പങ്കുവയ്ക്കുന്നത് ഉറപ്പാക്കുന്നതിലും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
നൈപുണ്യ വികസനം സാധ്യമാക്കുന്നതിന് മിക്ക സംസ്ഥാനങ്ങളിലും സംസ്ഥാന നൈപുണ്യ വികസന ദൗത്യങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മറുവശത്ത്എല്ലാ സംസ്ഥാനങ്ങളിലും തന്നെ ജില്ലാ തല നൈപുണ്യ സമിതികളും രൂപീകരിച്ച് നല്ല നിലവാരത്തിലും വേഗത്തിലുമുള്ള നൈപുണ്യ വികസനത്തിനു സൗകര്യം ഒരുക്കുന്നു.
പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 3.0 ന്റെ നിര്‍വഹണത്തില്‍ ജില്ലാതല നൈപുണ്യ സമിതികള്‍ക്കാണ് പ്രധാന പങ്ക്. ജില്ലാതലത്തിലുള്ള നൈപുണ്യവിടവ്, ആവശ്യങ്ങളുടെ നിര്‍ണയം, പരീക്ഷാര്‍ത്ഥികളുടെ കൗണ്‍സലിങ്ങും ഏകോപനവും, പരിശീലന ബാച്ചുകളുടെ രൂപീകരണം തുടങ്ങിയ കാര്യങ്ങള്‍ അവരാണ് ചെയ്യേണ്ടത്.
ഇപ്പോഴും വ്യവസായങ്ങളുടെ ആവശ്യവും നിലവില്‍ പ്രാദേശികതലത്തില്‍ ലഭ്യമാകുന്ന വിദഗ്ധ തൊഴിലാളികളും തമ്മില്‍ വലിയവിടവുണ്ട്. ഇതിന് പല കാരണങ്ങളുമുണ്ട്. അപര്യാപ്തമായ പരിശീലന ഘടന, വിവിധ വൈദഗ്ധ്യങ്ങളുടെ മിശ്രണം, വിദ്യാഭ്യാസം, കാലഹരണപ്പെട്ട പാഠ്യപദ്ധതി, പരിമിതമായ വ്യവസായ സമ്പര്‍ക്കം, നിയന്ത്രിതമായ നിലവാരം അങ്ങനെ പലതും. അതുകൊണ്ട് സംസ്ഥാനാടിസ്ഥാനത്തില്‍ വിവിധ മേഖലകള്‍ക്ക് പരിഗണന നല്കി തീരുമാനങ്ങള്‍ സ്വീകരിക്കാനുള്ള അധികാരം ജില്ലാ നൈപുണ്യസമിതികള്ക്ക് നല്‍കും. ഓരോമേഖലയിലും വ്യവസായങ്ങളുമായി ബന്ധപ്പെട്ട് ആ മേഖലയിലേയ്ക്കു ലഭ്യമാകുന്ന വിദഗ്ധ തൊഴിലാളികളുടെ സംഖ്യയും നിലവാരവും മെച്ചപ്പെടുത്താനുള്ള ആവശ്യങ്ങള്‍ വിലയിരുത്തിയാവും ഈ നടപടി.
സങ്കല്പ് (സ്കില്‍ അക്വസിഷന്‍ ആന്‍ഡ് നോളജ്അവയെര്നെസ് ഫോര്‍ ലൈവിലിഹുഡ് പ്രൊമോഷന്) പദ്ധതിക്കു കീഴില്‍ പ്രോത്സാഹന ജനകമായ ഫലങ്ങള്‍ നമുക്കു ലഭിച്ചു. ഇവിടെ വികേന്ദ്രീകരണമാണ് മുഖ്യസ്ഥാനത്ത്. ജില്ലാതല സമിതികള്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിന് സംസ്ഥാന നൈപുണ്യവികസന ദൗത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ബന്ധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ജില്ലാതല പദ്ധതികള്‍ തയാറാക്കുന്നതിന് സാങ്കേതികസഹായവും പരിശീലനവും നല്‍കും. പ്രാദേശിക വിഭവങ്ങളും ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്ത് വികേന്ദ്രീകൃത ആസൂത്രണം വഴി സമഗ്രവികസനം സാധ്യമാക്കിക്കൊണ്ട് ആത്മനിര്‍ഭര്‍ ഭാരത് സൃഷ്ടിക്കാം. അങ്ങനെ അനേകായിരങ്ങളുടെ വിധി മാറ്റി എഴുതാം.
ഡോ. മഹേന്ദ്രനാഥ് പാണ്ഡെ
നൈപുണ്യവികസന, സംരംഭകത്വ വകുപ്പ് മന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക: