ആലപ്പുഴ: രോഗികളും ആലംബഹീനരുമായ ആയിരങ്ങള്‍ക്ക് വര്‍ഷങ്ങളായി കൈത്താങ്ങ്; നൂറു കണക്കിന് സേവാ പദ്ധതികളില്‍ പങ്ക്;
കേരളത്തിലങ്ങോളമിങ്ങോളമുള്ള സേവാ കേന്ദ്രങ്ങള്‍ക്ക് കാലങ്ങളായുള്ള പിന്തുണ; ഓരോ വര്‍ഷവും, പത്തോളം പാലിയേറ്റീവ് കേന്ദ്രങ്ങള്‍ നാട്ടില്‍ വിവിധ ഇടങ്ങളിലായി പുതുതായി തുടങ്ങാനുള്ള പ്രചോദനവും സാമ്പത്തിക സഹായവും; പാലിയേറ്റീവ് (സാന്ത്വന) കേന്ദ്രങ്ങള്‍ക്ക് സ്വന്തമായി വാഹനം സംഭാവന ചെയ്യല്‍; നൂറു കണക്കിന് കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം; ക്യാന്‍സര്‍ രോഗികള്‍ക്ക് കൈയയച്ചുള്ള സാമ്പത്തിക സഹായം; ഗള്‍ഫിലെ തന്റെ സ്ഥാപനത്തിന്റെ വരുമാനത്തിന്റെ ഒരു പ്രത്യേക ശതമാനം സേവാ കാര്യങ്ങള്‍ക്കായുള്ള നീക്കി വയ്പ്പ്; ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപ. ഇപ്പറഞ്ഞതിനൊന്നും മതത്തിന്റെ അതിര്‍വരമ്പുകളുമില്ല.
പറയുന്നത് കോന്നിക്കാരനും, അബുദാബിയിലെ വ്യവസായിയുമായ സി.എസ്. മോഹന്‍ എന്ന മോഹന്‍ജിയെന്ന ഒറ്റയാള്‍ സേവാപ്രസ്ഥാനത്തെപ്പറ്റിയാണ്. കോന്നി ബാലികാ സദനം തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക സേവാ പ്രോജക്ടുകളിലും മോഹന്‍ജിയുടെ കൈയൊപ്പൊ, കൈത്താങ്ങോ ഉണ്ട്. പേരിനും പ്രശസ്തിക്കും വേണ്ടിയല്ല..അതില്‍ അദ്ദേഹം തല്പരനുമല്ല. തന്റെ കര്‍മ്മം ചെയ്യുന്നു, അത്ര തന്നെ.
കേരളത്തിനു തന്നെ മാതൃകയാക്കാവുന്ന കോന്നി സേവാ കേന്ദ്രം 2007 ല്‍ മോഹന്‍ജിയുടെ മുന്‍കൈയിലാണ് തുടങ്ങിയത്. വൈദ്യസഹായം, ഉച്ചഭക്ഷണം ചികിത്സാ ധനസഹായം, വി്ദ്യാര്ത്ഥികള്ക്ക് സ്കോളര്‍ഷിപ്പും പഠനോപകരണവും, വൃദ്ധകള്‍ക്കും വിധവകള്‍ക്കും പെന്ഷന്, ആബുലന്‍സ് തുടങ്ങി വിവിധങ്ങളായ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും കൈ അയച്ച് മോഹന്‍ജി സഹായം ചെയ്യുന്നു
ചന്ദനക്കാവ് ജംഗ്ഷനില്‍ സേവാഭാരതിയുടെ ‘നൈമിഷാരണ്യം സേവാ പ്രതിഷ്ഠാന്റെ’പാലിയേറ്റീവ് കെയര്‍ ഉദ്ഘാടനം ഔപചാരികമായി ഇന്നു നടന്നു. മോഹന്ജിയുടെപ്രചോദനമാണ് ഇങ്ങനെയൊരു സംരംഭം ചന്ദനക്കാവില്‍ ഉണ്ടാവാനുള്ള ആദ്യ കാരണം.
ഒരിക്കല്‍ ചന്ദനക്കാവില്‍ വന്ന മോഹന്‍ജി, അവിടെ എത്രയും പെട്ടെന്ന് ഒരു പാലിയേറ്റീവ് കെയര്‍ ആരംഭിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി അതിനുള്ള ഒരു ടീമിന്റെ കാത്തിരിപ്പുമായിരുന്നു. കെ എസ് വിഷ്ണു നമ്പൂതിരി പ്രസിഡന്റും രംഗനാഥ് എസ് അണ്ണാവി സെക്രട്ടറിയും വിഷ്ണു ജി കോര്‍ഡിനേറ്ററുമായ ‘നൈമിഷാരണ്യം സേവാ പ്രതിഷ്ഠാന്‍’ ആ താല്പര്യത്തിന് ഉത്തരമാകുകയും ചെയ്തു.അവരോടൊപ്പം സന്തോഷും, വിനുവും, ഉഷയും, കണ്ണനും ഒക്കെ കൂടുകയും ചെയ്തപ്പോള്‍, ചന്ദനക്കാവിലൊരു സാന്ത്വന സേവാ സംഘം രൂപീകരിക്കപ്പെടുകയായിരുന്നു
രണ്ട് മാസങ്ങള്‍ക്കു മുന്‍പ് ആലപ്പുഴ സേവാ ഭാരതിയ്ക്ക് ഒരു വാഹനം കൊടുത്തിട്ടുകൂടി, ആലപ്പുഴയിലെ തന്നെ ഈ സംരംഭത്തിലേയ്ക്ക് മോഹന്‍ജി ഒരു പുതിയ വാഹനം സമര്‍പ്പിച്ചു. അങ്ങനെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായുള്ള താല്പര്യം, ലക്ഷ്യം കാണുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: