തൃശൂര്‍: ജ്ഞാനപീഠം അവാര്‍ഡ് ജേതാവ് മഹാകവി അക്കിത്തത്തെ സംസ്ഥാന ബജറ്റില്‍ അവഗണിച്ചു. എം.പി. വീരേന്ദ്രകുമാറിന്റെ സ്മാരക നിര്‍മ്മാണത്തിന് അഞ്ച് കോടി നീക്കിവച്ച സര്‍ക്കാര്‍ അക്കിത്തത്തെ മറന്നു. അടുത്തിടെ അന്തരിച്ച സുഗതകുമാരിയുടെ സ്മാരകത്തിന്റെ കാര്യവും ബജറ്റിലുണ്ട്.
മഹാകവി അക്കിത്തത്തിന്റെ സ്മരണകള്‍ നിലനിര്‍ത്താനുതകുന്ന പദ്ധതികളൊന്നും ബജറ്റില്‍ പ്രഖ്യാപിക്കാത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ഒരു നൂറ്റാണ്ടിനിടയില്‍ മലയാള സാഹിത്യലോകം കണ്ട പ്രതിഭാധനനായ കവിയാണ് അക്കിത്തം. ആശയലോകത്ത് അക്കിത്തം സൃഷ്ടിച്ച നവീന ചിന്തകളെ ഭയപ്പെടുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ സ്മാരകം പോലും വേണ്ടെന്ന് ചിലര്‍ ചിന്തിക്കുന്നതെന്ന് തപസ്യ സംസ്ഥാന അധ്യക്ഷന്‍ മാടമ്പ് കുഞ്ഞുകുട്ടന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: