ബാഗല്‍കോട്ട്: പുതുതായി നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം പതിന്മടങ്ങ് വര്‍ധിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ.
കര്‍ണ്ണാടകയിലെ ബാഗല്‍കോട്ടില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. ‘കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ് മോദി സര്‍ക്കാര്‍. ഈ മൂന്ന് നിയമങ്ങളും കര്‍ഷകരുടെ വരുമാനം പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ സഹായിക്കും. കാര്ഷികോല്പന്നങ്ങള് കര്‍ഷകര്‍ക്ക് രാജ്യത്തെവിടെയും ലോകത്തെവിടെയും വില്ക്കാന് സാധിക്കും,’ അമിത് ഷാ പറഞ്ഞു.
ഈ നിയമങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസിനെയും അദ്ദേഹം കടന്നാക്രമിച്ചു. ‘ഇപ്പോള്‍ കര്‍ഷകര്‍ക്ക് വേണ്ടി സംസാരിക്കുന്ന കോണ്‍ഗ്രസിനോട് ഞാന്‍ ചോദിക്കട്ടെ, എന്തുകൊണ്ടാണ് നിങ്ങള്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് 6,0000 രൂപ നല്‍കിയില്ല? എന്തുകൊണ്ട് പ്രധാന് മന്ത്രി ഫസല്‍ ഭീമ യോജന നടപ്പാക്കിയില്ല? എന്തുകൊണ്ട് എത്തനോള്‍ നയം ഭേദഗതി ചെയ്തില്ല,’ അമിത് ഷാ പറഞ്ഞു.
പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ നവമ്പര്‍ അവസാനം ദില്ലിയില്‍ ആരംഭിച്ച സമരം തുടരുകയാണ്. ഒമ്പത് വട്ടം സര്‍ക്കാരും കര്‍ഷകരും ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായിട്ടില്ല. അടുത്ത ചര്‍ച്ച ജനവരി 19നാണ്. സുപ്രീംകോടതി താല്‍ക്കാലികമായി ഈ മൂന്ന് നിയമങ്ങളും മരവിപ്പിച്ചിരിക്കുകയാണ്. ഇതേക്കുറിച്ച് പഠിക്കാന്‍ നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്ന് അഖിലേന്ത്യാ കിസാന്‍ ഏകോപനസമതി പ്രസിഡന്റ് ഭൂപീന്ദര്‍ സിംഗ മാന്‍ പിന്മാറി. ഖാലിസ്ഥാന്‍ വാദികളുടെ ഭീഷണി മൂലമാണ് ഭൂപീന്ദര്ശിംഗ് മാന്‍ സമിതിയില്‍ നിന്നും പിന്മാരിയതെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: