ന്യൂദല്‍ഹി : വാക്സിന് വിതരണം ആദ്യം പൂര്‍ത്തിയാക്കുക രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരില്‍ തന്നെ ആയിരിക്കുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സിനേഷനില്‍ എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും അവസരം നല്‍കണമെന്ന് ഹരിയാന, ബീഹാര്‍, ഒഡീഷ സര്‍ക്കാരുകള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വാക്സിന് ആദ്യഘട്ടം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തന്നെ ആയിരിക്കുമെന്ന് അറിയിക്കുകയായിരുന്നു.
മന്ത്രിമാരുള്‍പ്പെടെ ഉള്ളവര്‍ തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കണം. കോവിഡിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്നണിപോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന് നല്‍കുന്നതിനാണ് ആദ്യം പ്രാധാന്യം. അതിനുശേഷം മാത്രമേ മറ്റുള്ളവര്‍ക്ക് നല്‍കൂവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വീണ്ടും അറിയിച്ചു.
ആരോഗ്യ പ്രവര്‍ത്തകരും പോലീസും ശുചീകരണ തൊഴിലാളികളുമാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുള്ളത്. 50 വയസിന് മുകളില്‍ പ്രായമുള്ളവരും 50 വയസില്‍ താഴെ മറ്റ് അസുഖങ്ങളുള്ളവര്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്സിന് ലഭ്യമാകും. വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ വിശ്വാസം ഉണ്ടാക്കുന്നതിന് താന്‍ ആദ്യം പ്രതിരോധ വാക്സിന് സ്വീകരിക്കുമെന്ന് തെലങ്കാന ആരോഗ്യമന്ത്രി ഏടാല രാജേന്ദര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കേ ആദ്യം നല്‍കൂവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും സന്ദേശം അയയ്ക്കുകയായിരുന്നു. ഇതോടെ മന്ത്രി പ്രഖ്യാപനത്തില്‍ നിന്നും പിന്മാറുകയും ചെയ്തു. രാജ്യത്തെ മന്ത്രിമാര്‍ക്കും, രാഷ്ട്രീയ നേതാക്കള്‍ക്കും ആദ്യഘട്ടം പൂര്‍ത്തിയായ ശേഷം മാത്രമേ നല്‍കൂ. വാക്സിനായി കാത്തിരിക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: