പത്തനാപുരം: ഗണേഷ് കുമാറിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. വെട്ടിക്കവല കോക്കാട് വച്ച് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേരളകോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകര്‍ മര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു എംഎല്‍എയുടെ വസതിയിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. കോക്കാട് നടന്ന പ്രതിഷേധത്തിനിടെ കോണ്‍ഗ്രസുകാരും സിപിഎമ്മുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: