തിരുവനന്തപുരം: മലബാര്‍ എക്സ്പ്രസില്‍ തീപ്പിടുത്തം. മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട ട്രെയിനാണ് അപകടത്തില്‍ പെട്ടത്. ലഗേജ് വാനിലാണ് തീപിടിച്ചത്. തീയും പുകയും കണ്ടതോടെ ട്രെയിന്‍ വര്‍ക്കല ഇടവയില്‍ പിടിച്ചിട്ടു. നിലവില്‍ തീ നിയന്ത്രണവിധേയമാണ്.
ട്രെയിനില്‍ നിന്നും പുകയുയര്‍ന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിലാണ് ആദ്യംപെട്ടത്. ഇതോടെ ട്രെയിന്‍ പെട്ടന്ന് തന്നെ നിര്‍ത്തി. തീ മറ്റ് ബോഗികളിലേക്ക് പടരുന്നതിന് മുമ്പ് തീ അണയ്ക്കാനായി. അതിനാന് വന്‍ ദുരന്തമാണ് ഒഴിവായത്. രാവിലെ ആയതു കൊണ്ടാണ് തീ ആളിക്കത്തുന്നതിന് മുമ്പേ ശ്രദ്ധയില്‍ പെട്ടത്. പാഴ്സല്‍ ബോഗിയില്‍ ബൈക്കുകളടക്കമുണ്ടായരുന്ന സാധനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.
ട്രെയിനിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. തീപിടിച്ചത് പെട്ടന്ന് കണ്ടെത്തി അണയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും അതോടൊപ്പം യാത്രക്കാരെ ട്രെയിനില്ഡ നിന്നും മാറ്റുകയും ചെയ്തു. ഇല്ലെങ്കില്‍ വന്‍ ദുരന്തത്തിലേക്ക് വഴിവെച്ചേനെ. അപകടം ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. തീ പിടിത്തത്തിന് പിന്നില്‍ അട്ടിമറി അല്ലെന്നാണ് പ്രാഥമിക നിഗമനം. വിശദ അന്വേഷണം ഇക്കാര്യത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: