ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഇതിഹാസം വെയ്ന്‍ റൂണി ഇനി പരിശീലകന്റെ കുപ്പായം അണിയും. പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിച്ച റൂണി ഡെര്‍ബി കൗണ്ടി ടീമിന്റെ പരിശീലകനായി. രണ്ടര വര്‍ഷത്തേക്കാണ് നിയമനം.
ഇംഗ്ലണ്ടിനുവേണ്ടി ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടിയ താരമാണ്. സ്വന്തം രാജ്യത്തിനായി 53 ഗോളുകളാണ് റൂണി നേടിയത്. പ്രീമിയര്‍ ലീഗ് ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവും റൂണിയാണ്. യുണൈറ്റഡിന്റെ മുന്‍ നായകന് കൂടിയായ റൂണി 253 ഗോളുകള്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: