ന്യദല്‍ഹി: കോവിഡ് വാക്സിനേഷന് യജ്ഞത്തിന് തുടക്കം കുറിച്ച് നടത്തിയ പ്രസംഗത്തില്‍ പാകിസ്ഥാനെ പരോക്ഷമായി പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെയും യാത്രയെയും കുറിച്ച് വിശദീകരിച്ചപ്പോഴായിരുന്നു ഒരു രാജ്യത്തിന്റെയും പേരെടുത്ത് പറയാതെയുള്ള വിമര്‍ശനം. ‘മഹാമാരിക്കിടെ ചൈനയില്‍ കുടുങ്ങിയവരെ രാജ്യങ്ങള്‍ ഉപേക്ഷിച്ചപ്പോള്‍ ഇന്ത്യ മുന്നിട്ടിറങ്ങി. ഇന്ത്യയില്‍നിന്നുള്ളവരെ മാത്രമല്ല, മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരെയും വന്ദേഭാരത് ദൗത്യത്തിന് കീഴില്‍ നാം ഒഴിപ്പിച്ചു.’-മോദി പറഞ്ഞു.
കഴിഞ്ഞവര്‍ഷം കോറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ പാകിസ്ഥാന് ആദ്യം തയ്യാറായിരുന്നില്ല. ജനുവരിയില്‍ നടന്ന ഈ സംഭവമായിരുന്നു പ്രധാനമന്ത്രി പരാമര്‍ശിച്ചത്. ആ സമയത്ത് ചൈനയിലുണ്ടായിരുന്ന പാകിസ്ഥാനികളെ ഒഴിപ്പിക്കില്ലെന്ന തീരുമാനത്തെ ന്യായീകരിക്കാന്‍ മേഖലയിലെ വലിയ താത്പര്യങ്ങള്‍ പാക്കിസ്ഥാന് ചൂണ്ടിക്കാട്ടിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ജനുവരി 30ന്, വുഹാനില്‍നിന്ന് കേരളത്തില്‍ മടങ്ങിയെത്തിയ വിദ്യാര്‍ഥിക്കാണ് ഇന്ത്യയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. വുഹാനില്‍ കുടുങ്ങിയ എല്ലാവരെയും ഇന്ത്യയിലെത്തിക്കാന്‍ വിദേശകാര്യമന്ത്രാലയവും വ്യോമയാന മന്ത്രാലയവും വൈകാതെ നടപടികളെടുത്തു. പാക്കിസ്ഥാനി വിദ്യാര്‍ഥികള്‍ എയര്‍ ഇന്ത്യ വിമാനങ്ങളോട് സഹായം അഭ്യര്‍ഥിക്കുന്ന വിഡിയോയും റിപ്പോര്‍ട്ടുകളും വൈറലായിരുന്നു.
ഇന്ത്യ ആദ്യമായി രണ്ടു വിമാനങ്ങള്‍ അയയ്ക്കുന്നതിന് മുന്‍പുതന്നെ, മടക്കിക്കൊണ്ടു വരാമെന്ന വാഗ്ദാനം അയല്‍രാജ്യങ്ങളിലെ എല്ലാവര്ക്കും നല്‍കിയിരുന്നതായി ഫെബ്രുവരിയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ രാജ്യസഭയില്‍ പറഞ്ഞിരുന്നു. ഏഴ് മാലിദ്വീപ് പൗരന്മാര് ഇന്ത്യയുടെ വാഗ്ദാനം സ്വീകരിച്ചുവെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് മെയിലാണ് 270 വിദ്യാര്‍ഥികളെ പാക്കിസ്ഥാന് മടക്കിക്കൊണ്ടു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: