പാലക്കാട്: നെല്ലിയാമ്പതി കാരപ്പാറയില്‍ രണ്ട് വിനോദ സഞ്ചാരികള്‍ മുങ്ങിമരിച്ചു. വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെയാണ് തമിഴ്നാട് സ്വദേശികള്‍ മരിച്ചത്. തിരുപ്പൂര്‍ സ്വദേശികളായ കിഷോര്‍, കൃപാകരന്‍ എന്നിവരാണ് മരിച്ചത്. അപകടം നടന്നയുടനെ പൊലീസും പരിസരവാസികളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: