ബംഗളൂരു: ബംഗളൂരു കലാപത്തിലെ മുഖ്യ പ്രതികളെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി മുസ്ലീം സംഘടനകള്‍ ബന്ദ് പ്രഖ്യാപിച്ചു. 28 മുസ്ലീം സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജനുവരി 22 ന് വൈകിട്ട് വരെ കടകള്‍ അടച്ചിട്ടായിരിക്കും പ്രതിഷേധം നടത്തുന്നത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് ബംഗളൂരുവിലെ വിവിധ ഭാഗങ്ങളിലായി കലാപം നടന്നത്. കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധുവിന്റെ മതവിദ്വേഷ സോഷ്യല്‍ മീഡിയ പോസ്റ്റിനെ ചൊല്ലിയാണ് ബംഗളൂരുവില്‍ കലാപം ആരംഭിച്ചത്. ഡിജെ ഹള്ളി, കെജി ഹള്ളി പോലീസ് സ്റ്റേഷനുകള്‍ വളഞ്ഞ് പ്രതിഷേധക്കാര്‍ സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ നാല് പേര് കൊല്ലപ്പെടുകയും അറുപതോളം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 415 പേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. കോണ്‍ഗ്രസ് നേതാവ് ആര് സമ്പത്ത് രാജിനെയും അബ്ദുള്‍ റക്കീബ് സാക്കിറിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, കലാപത്തില്‍ അറസ്റ്റിലായ പ്രതികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തെ ശക്തമായി വിമര്‍ശിച്ച് ബിജെപി എംപി ശോഭ കരന്തല്ജെ രംഗത്തെത്തി. കലാപം സൃഷ്ടിച്ചവര്‍ക്ക് കൂട്ടുനില്‍ക്കുന്ന മുസ്ലീം സംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കണം.കുറ്റവാളികളോട് കരുണ കാണിക്കുന്നത് ശിക്ഷാര്‍ഹമാണ്. രാജ്യത്തെ നിയമങ്ങളെ നിന്ദിക്കുന്ന ഇത്തരം ജിഹാദികളെ അടിച്ചമര്‍ത്തണമെന്നും ശോഭ വ്യക്തമാക്കി. ശോഭ കരന്തല്ജെയുടെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി വക്താവ് എസ് പ്രകാശും രംഗത്തെത്തി. സമൂഹത്തില്‍ ക്രമസമാധാനം നിലനിര്‍ത്തുകയും ഇത്തരം സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കുന്നത് ഒഴിവാക്കുകയും ചെയ്യാതെ മുസ്ലീം സംഘടനകള്‍ പ്രതിഷേധക്കാര്‍ക്ക് കൂട്ടുനില്‍ക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: