ന്യൂദല്‍ഹി: താന്‍ വര്‍ഷങ്ങള്‍ക്കുമുമ്പു ട്വിറ്ററില്‍ പങ്കുവച്ച ചിത്രം വളരെ പെട്ടെന്ന് ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ലോസ്റ്റ് ടെമ്പിള്‍സ്’ ആണ് നദീതീരത്ത് മഞ്ഞ വെളിച്ചത്തില്‍ തിളങ്ങുന്ന മനോഹരമായ ക്ഷേത്രത്തിന്റെ ചിത്രം ട്വീറ്റ് ചെയ്തത്. ‘ആ മഹത്തായ നഗരം നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമോ?’ എന്ന ചോദ്യവും ചിത്രത്തിനൊപ്പമുണ്ടായിരുന്നു. ‘തീര്‍ച്ചയായും എനിക്ക് കഴിയും’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ചരിത്രത്തേക്കാള്‍ പഴക്കമുള്ളത് എന്ന് തുടങ്ങുന്ന അമേരിക്കന്‍ എഴുത്തുകാരന്‍ മാര്‍ക്ക് ട്വയിനിന്റെ വാക്കുകളും ചിത്രത്തിനൊപ്പം ചേര്‍ത്തിരുന്നു. ചിത്രം മാത്രമല്ല, ക്ഷേത്രവും നഗരവും തിരിച്ചറിയാന്‍ മോദിക്ക് കഴിഞ്ഞു. ‘ഇത് കാശിയുടെ രത്‌നേശ്വര്‍ മഹാദേവ ക്ഷേത്രമാണ്’ എന്നും മോദി കുറിച്ചു. കാശിയെ വാരണാസിയെന്നും അറിയപ്പെടും. പ്രധാനമന്ത്രിയുടെ മണ്ഡലമാണ് വാരണാസി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: