ആലപ്പുഴ: ജില്ലയില്‍ ഒന്‍പത് വാക്സിനേഷന് കേന്ദ്രങ്ങളില്‍ 16ന് കോവിഡ് പ്രതിരോധ കുത്തിവയ്പ് നടത്തും. ജില്ല വാക്സിന് സ്റ്റോറില്‍ സംഭരിച്ചിരിക്കുന്ന വാക്സിന് അതാത് കേന്ദ്രങ്ങളിലെത്തിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജ്, ആലപ്പുഴ ജനറല്‍ ആശുപത്രി, ചെങ്ങന്നൂര്‍, മാവേലിക്കര, ജില്ലാ ആശുപത്രികള്‍, കായംകുളം താലൂക്ക് ആശുപത്രി, ആര്എച്ച്റ്റിസിചെട്ടികാട്, പുറക്കാട് പ്രാഥമികാരോഗ്യകേന്ദ്രം, ചെമ്പുംപുറം സാമൂഹികാരോഗ്യകേന്ദ്രം, സേക്രട്ട് ഹാര്‍ട്ട് ആശുപത്രി, ചേര്‍ത്തല എന്നിവിടങ്ങളാണ് ആദ്യഘട്ടത്തിലെ വാക്സിനേഷന് കേന്ദ്രങ്ങള്‍.
ആദ്യഘട്ടം ആദ്യ ദിനത്തില്‍ വാക്സിനേഷന് സ്വീകരിക്കുന്നതിന് ആരോഗ്യപ്രവര്‍ത്തകരിലെ എല്ലാ മേഖലകളില്‍ നിന്നും പ്രതിനിധികളെ തെരഞ്ഞെടുത്തിട്ടുണ്ട്. വാക്സിന് സ്വീകരിക്കാന്‍ രജിസ്റ്റര്‍ ചെയ്ത ആരോഗ്യ- കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും തുടര്‍ന്ന് വാക്സിനേഷന് വിധേയരാകേണ്ട പൊതുജനങ്ങള്‍ക്കും പ്രചോദനം നല്കാന് വ്യത്യസ്ത വിഭാഗങ്ങളില്‍പെട്ട ആരോഗ്യപ്രവര്‍ത്തകര്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ വാക്സിന് എടുക്കുന്നതാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതകുമാരി, ജില്ലാ പ്രോഗ്രാം മാനേജര്‍ (എന്‍എച്ച്എം) ഡോ.കെ.ആര്.രാധാകൃഷ്ണന്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ സുജ.പി.എസ് , ജില്ലാ നഴ്സിംഗ് ഓഫീസര്‍ ഗീത , ടെക്നിക്കല്‍ അസിസ്റ്റന്റ ് സജി.പി.സാഗര്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് ഉദ്യോഗസ്ഥന് റോഷന്, ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വസന്തി ലാറ , സ്റ്റോര്‍ സൂപ്രണ്ട് എസ്.സതീഷ്, ഡ്രൈവര്‍ സന്തോഷ്, ടി.ബി.സെന്ററിലെ ലാബ് ടെക്നീഷ്യന് ജയ.എ തുടങ്ങി ആശമാര്‍, അങ്കണവാടി ജീവനക്കാര്‍, ശുചീകരണ ജോലിക്കാര്‍ എന്നിവരില്‍ നിന്നുമെല്ലാം പ്രതിനിധികള്‍ നാളെ വാക്സിന് സ്വീകരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: