ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനമായ ജനവരി 26ന് പഞ്ചാബിലെ കര്‍ഷകര്‍ ദില്ലിയില്‍ നടത്താന്‍ പോകുന്ന കേസരി ട്രാക്ടര്‍ റാലി തടയരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയ്ക്ക് ഖാലിസ്ഥാന്‍ ഭീകരരുടെ ഭീഷണി.
നിരോധിക്കപ്പെട്ട ഖാലിസ്ഥാന്‍ ഭീകരരുടെ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. സംഘടനയുടെ ജനറല്‍ കൗണ്‍സല്‍ ഗുര്‍പത്വന്ത് സിഗ് പന്നുന്‍ ആണ് പ്രസ്താവന ഇറക്കിയിട്ടുള്ളത്. ‘ സിഖുകാരെ കൂട്ടക്കൊല ചെയ്തവരെ അനുകൂലിച്ച താങ്കള്‍ ഇ്പ്പോള്‍ പഞ്ചാബ് കര്‍ഷകരെ കൂട്ടക്കൊല ചെയ്യാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു. ഇത് 1990 അല്ല. ഇത് 2021 ആണ്. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് എല്ലാ നീതിപാലകരെയും ഉത്തരവാദികളാക്കും,’ പ്രസ്താവനയില്‍ പറയുന്നു.
ജനവരി 12ന് മൂന്ന് കാര്‍ഷികനിയമങ്ങളും താല്‍ക്കാലികമായി മരവിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് ബോബ്ഡെയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതേപ്പറ്റി പഠിക്കാന്‍ നാലംഗ വിദഗ്ധസമിതിയെയും രൂപീകരിച്ചിരുന്നു. ഇതില്‍ നിന്ന് സിഖുകാരനായ ഭൂപീന്ദര്‍ സിംഗ് മാന്‍ പിന്‍വാങ്ങിയിരുന്നു. കാനഡയില്‍ നിന്നും ഖാലിസ്ഥാന്‍ വാദികള്‍ ഭീഷണിപ്പെടുത്തിയതാണ് ഭൂപീന്ദര്‍ സിംഗ് മാന്റെ തീരുമാനത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. എങ്കിലും സമരം പിന്‍വലിക്കില്ലെന്ന് കര്‍ഷക യൂണിയനുകള്‍ പ്രഖ്യാപിക്കുകയായിരുന്നു.
കര്‍ഷകസമരത്തിന് പിന്നില്‍ ഖാലിസ്ഥാന്‍ വാദികളുടെ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് ഉണ്ടെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി വാദത്തിനിടയില്‍ അറ്റോര്‍ണി ജനറല്‍ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് വിശദവിവരം നല്കാന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച വിശദമായ ഐബി റിപ്പോര്‍ട്ട് തന്നെ നല്‍കാമെന്നും അറ്റോര്‍ണി ജനറല്‍ ഉറപ്പ് നല്‍കിയിരുന്നു. അതിനിടയിലാണ് സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരസ്യ ഭീഷണി.
കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കെതിരെ കേന്ദ്രം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. റിപ്പബ്ലിക് ദിനാഘോഷം തടഞ്ഞാല്‍ അത് രാജ്യത്തിന് ആഘാതമായിരിക്കുമെന്നാണ് കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ പറയുന്നത്. ഈ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെയാണ് ഖാലിസ്ഥാന്‍ വാദികളുടെ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്റെ ബോബ്ഡെയ്ക്കെതിരായ ഭീഷണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: