ന്യൂയോര്‍ക്ക്: നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന് സി ഐഎ മേധാവിയായി നിര്‍ദേശിച്ച വില്യം ബേണ്‍സ് കടുത്ത ഹിന്ദുവിരോധി. ആശയരൂപീകരണത്തിനുള്ള സ്വതന്ത്ര ചിന്തകരുടെ ഗ്രൂപ്പായ ലോക സമാധാനത്തിനുള്ള കാര്‍ണി എന്‍ഡോവ്മെന്റിന്റെ മേധാവിയാണ് വില്യം ബേണ്‍സ്.
370ാം വകുപ്പ് എടുത്തുകളഞ്ഞതിന്റെ പേരില്‍ ജമ്മുകശ്മീരിലെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ വിവേചനം നേരിടുന്നുവെന്ന വിമര്‍ശനമുന്നയിച്ച വ്യക്തിയാണ് ബേണ്‍സ്. പുതിയ പൗരത്വ ഭേദഗതി ബില്ലിനെയും ബേണ്‍സ് വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്‍ക്ക് അഭയം നല്കി ഹിന്ദു ഭൂരിപക്ഷസമുദായം രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വം ഇന്ത്യയുടെ ജനാധിപത്യത്തെ ക്ഷയിപ്പിച്ചുവെന്നും ഇന്ത്യയുടെ ജനാധിപത്യതത്വങ്ങള്‍ പരീക്ഷിക്കപ്പെടുകയാണെന്നും ബേണ്‍സ് വാദിക്കുന്നു. ട്രംപ് ഇന്ത്യസന്ദര്‍ശിച്ച വേളയില്‍ ബേണ്‍സ് അറ്റ്ലാന്റിക് മാസികയില്‍ എഴുതിയ ലേഖനത്തില്‍ ഇന്ത്യ എന്ന ആശയത്തെച്ചൊല്ലി സഹിഷ്ണുതയുള്ള ഭരണഘടനയുടെ സ്ഥാപകരും തീവ്രവാദമുള്ള ഹിന്ദുഭൂരിപക്ഷവും തമ്മിലുളള യുദ്ധം തുടരുകയാണെന്നും അദ്ദേഹം കുറിച്ചു. ഹിന്ദു വിരുദ്ധ, മോദിവിരുദ്ധ പ്രചാരകരായ ദി വൈര്‍ പത്രാധിപര്‍ സിദ്ധാര്‍ത്ഥ് വരദരാജിനെപ്പോലുള്ളവര് ഉയര്‍ത്തുന്ന ആശയങ്ങളോട് സമാനമാണ് ബേണ്‍സിന്റെ ചിന്താഗതി.
തര്‍ക്കവിഷയമായ മതകേന്ദ്രങ്ങളില്‍ സംഘര്‍ഷമുണ്ടാക്കുന്നു എന്നതാണ് ബേണ്‍സ് ബിജെപിയ്ക്കും മോദിയ്ക്കും എതിരെ ഉയര്‍ത്തുന്ന മറ്റൊരു ആരോപണം. പക്ഷെ വാസ്തവമെന്തെന്നാല്‍ ഈ തര്‍ക്കവിഷയമായ മതകേന്ദ്രത്തില്‍ എല്ലാവര്ക്കും സ്വീകാര്യമായ ഒരു തീരുമാനം കൈക്കൊണ്ടത് രാജ്യത്തെ പരമോന്നത നീതിപീഠമായ സൂപ്രീംകോടതിയാണെന്ന് ബേണ്‍സ് കാണാതെ പോകുന്നു. ഈയിടെ വിമര്‍ശകനായ ഒരു പത്രപ്രവര്‍ത്തകര്‍ പീഡനത്തിന് വിധേയമായത് കോണ്ഡഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയിലാണെന്നതും ബേണ്‍സ് അറിയാതെ പോകുന്നു.
ബേണ്‍സ് സി ഐഎ മേധാവിയായി വരുന്നത് തീര്‍ച്ചയായും ഇന്ത്യയുടെ സുരക്ഷാകേന്ദ്രങ്ങള്‍ ഗൗരവത്തോടെ കാണേണ്ടിവരുമെന്നാണ് ഇക്കാര്യങ്ങള്‍ സൂചിപ്പി്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: