ന്യൂദല്‍ഹി : പുതിയ കാര്‍ഷിക നിയമം ഇന്ത്യന്‍ കര്‍ഷകരുടെ കാര്യക്ഷമത വര്‍ധിപ്പിക്കും. ഗ്രാമീണ മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി(ഐഎംഎഫ്). കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹിയില്‍ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഐഎംഎഫ് വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്. ഐഎംഎഫ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ജെറി റൈസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയിലെ നവീകരണത്തിനുള്ള സുപ്രധാന ചുവടുവെയ്പ്പാണ്. പുതിയ നിയമപ്രകാരം കര്‍ഷകര്‍ക്ക് വില്‍പ്പനക്കാരുമായി നേരിട്ട് കരാറിലേര്‍പ്പെടാം. ഇടനിലക്കാരെ ഒഴിവാക്കി കൂടുതല്‍ വരുമാനം നേടാം.
പുതിയ നിയമം ഗ്രാമീണമേഖലയ്ക്ക് മുതല്‍ക്കൂട്ടാണ്. ഇത് കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. എന്നാല്‍ പുതിയ സംവിധാനത്തിലേക്ക് മാറുമ്പോള്‍ അത് ബാധിക്കുന്നവരെ സംരക്ഷിക്കണം. തൊഴില്‍ ഉറപ്പാക്കണമെന്നും ജെറി റൈസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: