വാഷിംഗ്ടൺ ഡി.സി: 600 ഡോളർ സ്റ്റിമുലസ് ചെക്ക് ലഭിച്ചവർക്ക് 1400 ഡോളർ കൂടി നൽകുമെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യപിച്ചു. 2000 ഡോളർ അർഹരായ ഓരോരുത്തർക്കും നല്കണമെന്ന ഡമൊക്രാറ്റിക് പാർട്ടി നിലപാട് പ്രാവർത്തികമാക്കുകയാണ് അടുത്ത ബുധനാഴ്ച സ്ഥാനമേൽക്കുന്ന ബൈഡൻ.
ഇതിനു പുറമെ ഇപ്പോൾ തൊഴിലില്ലായ്‌മ വേതനത്തിനു പുറമെ 300 ഡോളർ കൂടി ഫെഡറൽ സഹായമായി ലഭിക്കുന്നത് മൊത്തം 400 ഡോളറാകും. അത് മാർച്ച് പകുതിക്കു ശേഷവും തുടരും. കഴിഞ്ഞ വർഷംആഴ്ചയിൽ 600 ഡോളർ വീതമാണ് തൊഴിലില്ലായ്‌മ വേതനത്തിനൊപ്പം ഫെഡറൽ ആനുകൂല്യമായി നല്കിയത്. ഇവയടക്കം 1.9 ട്രില്യന്റെ സഹായ പദ്ധതികളാണു സ്ഥാനമേറ്റാലുടൻ നടപ്പിലാക്കുകയെന്നു ബൈഡൻ പ്രഖ്യാപിച്ചു.
ഫെഡറൽ മിനിമം കൂലി മണിക്കൂറിൽ 15 ഡോളറാക്കും. വാക്സിനേഷനു 160 ബില്യൺ വകയിരുത്തും. ബിസിനസുകൾക്ക് ഗ്രാന്റായി 15 ബില്യനും കുറഞ്ഞ പലിശക്കുള്ള ലോണായി 200 ബില്യനും വകയിരുത്തും. വിദ്യാഭ്യാസ രംഗത്തിനു 170 ബില്യൺ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: