ആലപ്പുഴ: ഇടതുസര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് അവതരിപ്പിക്കുമ്പോള്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച രണ്ടാം കുട്ടനാട് പാക്കേജ് എവിടെയെന്ന ചോദ്യം ഉയരുന്നു. നെല്‍ക്കൃഷിക്ക് ഊന്നല്‍ നല്‍കി ഡോ.എം.എസ്. സ്വാമിനാഥന്‍ കമ്മിഷന്‍ ആസൂത്രണം ചെയ്ത കുട്ടനാട് പാക്കേജിന്റെ രണ്ടാംഘട്ടമാണ് പ്രഖ്യാപനത്തില്‍ ഒതുങ്ങുന്നത്. രണ്ടാം പാക്കേജിനായി 1000 കോടി രൂപ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു, എന്നാല്‍ പാക്കേജ് എങ്ങുമെത്തിയില്ല. കഴിഞ്ഞ മാര്‍ച്ച് 11നാണ് ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് സംസ്ഥാന ആസൂത്രണ ബോര്‍ഡ് നിര്‍ദേശങ്ങള്‍ തയാറാക്കിയത്.
കുട്ടനാട് പാക്കേജില്‍ നിര്‍ദേശിക്കപ്പെട്ട പദ്ധതികളുടെ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കാനും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. കാര്‍ഷിക മേഖലയിലെ വളര്‍ച്ച, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, വെള്ളപ്പൊക്കം നിയന്ത്രിക്കുക, വേമ്പനാട് കായല്‍ വ്യവസ്ഥയെ പാരിസ്ഥിതിക ആഘാതങ്ങള്‍ താങ്ങാന്‍ കഴിയുന്ന സ്ഥിതിയിലാക്കുക, തോട്ടപ്പള്ളി സ്പില്‍വേയിലേക്കുള്ള ലീഡിങ് ചാനലിന് ആഴവും വീതിയും വര്‍ധിപ്പിക്കുക, പമ്പയില്‍ മൂന്ന് പ്രളയ റഗുലേറ്ററുകള്‍ സ്ഥാപിക്കുക, എസി കനാലിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുക, കുട്ടനാട്ടിലെ പാടശേഖരങ്ങള്‍ക്ക് പുറം ബണ്ട്‌നിര്‍മിക്കുക എന്നിങ്ങനെ നിരവധി ലക്ഷ്യങ്ങള്‍ വച്ചാണ് രണ്ടാംഘട്ട പാക്കേജിന് രൂപരേഖ തയാറാക്കിയത്.
പദ്ധതിയുടെ നടത്തിപ്പ് സംബന്ധമായി വിവിധ വകുപ്പ് അധികാരികളോട് ബന്ധപ്പെട്ടാല്‍ മറുപടിയില്ല. വര്‍ഷാവര്‍ഷം ഉണ്ടാകാറുള്ള വെള്ളപ്പൊക്കത്തില്‍ കൃഷിനശിക്കുന്ന കുട്ടനാട്ടില്‍ കൃഷി സംരക്ഷണത്തിന് പുറംബണ്ടുകളുടെ നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. രണ്ടാംപാക്കേജിന്റെ രൂപരേഖയില്‍ ഉള്‍ക്കൊള്ളിച്ച ഒരു പദ്ധതിക്കും സര്‍ക്കാര്‍ മുന്‍കൈ എടുക്കുകയോ, പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുകയോ ചെയ്തിട്ടില്ല. സര്‍ക്കാരിന്റെ അവസാന ബജറ്റ് പ്രഖ്യാപനത്തിലെ ങ്കിലും കുട്ടനാടിന്റെ കാര്‍ഷിക-സമ്പത്ത് പരിസ്ഥിതി മേഖലയ്‌ക്ക് ഊന്നല്‍നല്‍കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുമോയെന്ന ചോദ്യമാണുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: