ന്യൂദല്‍ഹി: അന്താരാഷ്‌ട്ര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് (ഐഎസ്) വേണ്ടി പ്രവര്‍ത്തിച്ച നേത്രരോഗവിദഗ്ധനായ ഡോ. അബ്ദുറഹ്മാന് (28) എതിരേ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ.
അറസ്റ്റ് ചെയ്യുമ്പോള്‍ ഡോ. അബ്ദുറഹ്മാന്‍ ബംഗളൂരുവിലെ എംഎസ് രാമയ്യ മെഡിക്കല്‍ കോളെജില്‍ ജോലിചെയ്യുകയായിരുന്നു. ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ഈപ്രത്യേക ഐഎസ് സംഘത്തില്‍ ഉള്‍പ്പെട്ടവരെല്ലാം ഉയര്‍ന്ന ബിരുദധാരികളായിരുന്നു. കശ്മിരികളായ മുസ്ലിം ദമ്പതികളും ഈ സംഘത്തിലുണ്ടായിരുന്നു(ഇവര്‍ മുന്‍ എന്‍ഡിടിവി ലേഖിക നിധി റസ്ദാന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുണ്ടാക്കി ട്വീറ്റ് ചെയ്തിരുന്നു. പൗരത്വഭേദഗതി ബില്ലിനെതിരായി മുസ്ലിം ചെറുപ്പക്കാരെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചതിന് പിന്നിലും ഈ ദമ്പതികള്‍ ഉണ്ടായിരുന്നു). പുണെയില്‍ നിന്നുള്ള ഒരു 20 കാരി പെണ്‍കുട്ടിയുള്‍പ്പെടെയുള്ള രണ്ട് പേരും ഈ സംഘത്തിലുണ്ടായിരുന്നു. (ഈ പെണ്‍കുട്ടിയെ പിന്നീട് അറസ്റ്റ് ചെയ്തു.മതമൗലികവാദചിന്തകളില്‍ നിന്നും വിടുതല്‍ നേടാനുള്ള പരിശീലനത്തില്‍ ചേര്‍ത്തെങ്കിലും ഇത് വിജയിക്കുകയുണ്ടായില്ല). ഹൈദരാബാദില്‍ നിന്നുള്ള ഒരാളും ഈ സംഘത്തിലുണ്ടായിരുന്നു.
ദല്‍ഹി പ്രത്യേക എന്‍ ഐഎ കോടതിയില്‍ 120 ബി 124എ, 125 എന്നീ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും യുഎപിഎയിലെ 16,20,38,39 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് ഡോ. അബ്ദുറഹ്മാനെതിരെ കേസെടുത്തിരിക്കുന്നത്. കര്‍ണ്ണാടകയിലെ ബംഗളൂരുവില്‍ നസ്രുള്ള ഷെറീഫിന്റെ മകനാണ് ഡോ. അബ്ദുറഹ്മാന്‍. ഇന്ത്യയില്‍ ദേശവിരുദ്ധപ്രവര്‍ത്തനം നടത്തുന്നതിന് പങ്കാളിയായ ജഹന്‍സെയ്ബ് സമിയുമായി ചേര്‍ന്ന് തീവ്രവാദ സംഘടനകളായ ഐഎസ് ഐഎസ് , ഐഎസ് കെപി (ഖൊറാസന്‍ പ്രവിശ്യയിലെ ഐഎസ് ) മായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായെന്നാണ് കുറ്റപത്രത്തില്‍ ഉള്ളത്.
ഡോക്ടറുടെ പങ്കാളികളായ ജഹന്‍സെയ്ബ് സമി, ഹിന ബഷീര്‍ ബെയ്ഗ്, സാദിയ അന്‍വര്‍ ഷെയ്ഖ്, നബീല്‍ സിദ്ദിഖ് ഖത്രി എന്നിവര്‍ക്കെതിരെ 120 ബി 124എ, 153എ, 201 എന്നീ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും യുഎപിഎയിലെ 13,17,18, ,38,39,40 എന്നീ വകുപ്പുകള്‍ പ്രകാരവും എന്‍ ഐഎ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: