തിരുവനന്തപുരം: നിയമസഭയിലെ ചോദ്യോത്തരവേളയില്‍ ലഹിരക്കടത്തുകേസില് പിടിയിലായ ബിനീഷ് കോടിയേരിയെ സംബന്ധിച്ച ചോദ്യങ്ങളില്‍നിന്ന് എക്സൈസ് മന്ത്രി ഒഴിഞ്ഞുമാറി. ബിനീഷ് കോടിയിരുമായി ബന്ധപ്പെട്ട ബംഗളൂരു ലഹരിമരുന്ന് കേസ് സഭയില്‍ ചര്‍ച്ചയാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു എം വിന്‍സെന്റ് എംഎല്‍എ ചോദ്യമുന്നയിച്ചത്.
കുമരകത്ത് മയക്കുമരുന്ന് പാര്‍ട്ടിയില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകനുള്‍പ്പെടെ നില്ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിട്ടുണ്ടെന്നും ചിത്രത്തിലുള്ളവരാണ് ബംഗളൂരു കേസില്‍ പ്രതികളായിട്ടുള്ളതെന്നും എം വിന്‍സെന്റ് പറഞ്ഞു. ഇതിനുശേഷം വാഗമണ്ണില്‍ മയക്കുമരുന്ന് പാര്‍ട്ടി നടന്നു. ഇതില്‍ പങ്കെടുത്തവര്‍ക്ക് ബംഗളൂരു കേസിലെ പ്രതികളുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നായിരുന്നു വിന്‍സെന്റിന്റെ ചോദ്യം.
എന്നാല്‍ ലഹരിയില്‍ രാഷ്ട്രീയമില്ലെന്ന പരാമര്‍ശത്തില്‍ മന്ത്രിയുടെ മന്ത്രി മറുപടി ഒതുക്കി. തുടര്‍ന്ന് വിഷയത്തില്‍ കൂടുതല്‍ വിശദീകരണം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി. യുവത്വത്തെ സ്വാധീനിക്കാന്‍ കഴിവുള്ള ചിലര്‍ ലഹരിമരുന്നിന് അടിമപ്പെടുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: