കൊല്ലം: കൊവിഡ് പ്രതിസന്ധിക്കിടയിലും റിലീസായ മാസ്റ്റര്‍ എന്ന തമിഴ് ചിത്രത്തിന് പ്രേക്ഷകരുടെ മികച്ച പിന്തുണ. ഇന്നലെ കൊല്ലം കടപ്പാക്കട ധന്യ-രമ്യ, പുനലൂര്‍ രാംരാജ്, തായ് ലക്ഷ്മി തിയേറ്ററുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ഷോകളില്‍ ഏറെയും വിജയ് ഫാന്‍സുകാരായിരുന്നു. ഏറെ കാലത്തിന് ശേഷം സിനിമ കാണാന്‍ സാധിച്ചതിന്റെ ആഹ്ലദം പങ്കിട്ടാണ് ആരാധകര്‍ സിനിമ ആസ്വദിച്ചത്.
തിയേറ്ററുകളില്‍ എത്തി പോസ്റ്ററുകളും, ബാനറുകളും പതിച്ച് റിലീസിംഗ് ആഘോഷങ്ങള്‍ക്ക് ഫാന്‍സുകാര്‍ നേതൃത്വം നല്‍കിയിരുന്നു. 309 ദിവസങ്ങള്‍ക്ക് ശേഷമാണ് തീയറ്ററുകള്‍ തുറന്നത്. ചിത്രീകരണം മുന്നെ പൂര്‍ത്തീകരിച്ചിട്ടും റിലീസിഗ് നീട്ടിവച്ച സിനിമയാണ് ഇന്നലെ പ്രദര്‍ശനത്തിന് എത്തിയത്.
മാറിയ സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ മൂലം 700 സീറ്റുകള്‍ ഉള്ള തീയറ്ററുകളില്‍ 350 മുതല്‍ 375 വരെയാണ് സീറ്റുകള്‍ ക്രമീകരിച്ചിരുന്നത്. പ്രേക്ഷകര്‍ക്ക് സാനിറ്റയറും, കൈ കഴുകാന്‍ പ്രത്യേക സജ്ജീകരണങ്ങളും തീയറ്റര്‍ ഉടമകള്‍ സജ്ജീകരിച്ചിരുന്നു. അണ്ണന്റെ മാസ്റ്റര്‍ പീസ് ചിത്രമെന്നാണ് വിജയ് ഫാന്‍സുകാര്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: