കൊല്‍ക്കത്ത: ഐ ലീഗിലെ രണ്ടാം മത്സരത്തില്‍ ഗോകുലം കേരള എഫ്സി ഇന്ന് റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിയെ നേരിടും. ആദ്യ മത്സരത്തില്‍ ചെന്നൈ സിറ്റിയോട് ഒന്നിന് എതിരെ രണ്ടു ഗോളുകള്‍ക്ക് തോറ്റ ഗോകുലം ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഉച്ചയ്ക്ക് 2ന് സാള്‍ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. വണ്‍ സ്പോര്‍ട്സില്‍ തത്സമയം കാണാം.
ആദ്യ മത്സരത്തിലെ പിഴവുകള്‍ എല്ലാം വിശദമായി വിശകലനം ചെയ്തു. പഞ്ചാബിനു എതിരെ വിജയം നേടുകയാണ് ലക്ഷ്യമെന്ന് ഗോകുലം പരിശീലകന് വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നീസ് പറഞ്ഞു.
സ്ട്രൈക്കര്‍മാരായ അന്ടവി, ഫിലിപ്പ് അഡ്ജ എന്നിവരിലാണ് പ്രതീക്ഷ. അന്ടവി ആദ്യ മത്സരത്തില്‍ ഗോകുലത്തിനു വേണ്ടി ഗോള്‍ നേടിയിരുന്നു. പരിക്കിനെ തുടര്‍ന്ന് ആദ്യ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന അഫ്ഘാന്‍ തരാം ഷെരീഫ് മുഹമ്മദ് ഇന്ന് കളിച്ചേക്കും. പ്രതിരോധനിരയില്‍ ഘാന താരവും ക്യാപ്റ്റനുമായ മുഹമ്മദ് അവാലിനു ഒപ്പം വയനാടുകാരന്‍ അലക്സും കളത്തില്‍ ഇറങ്ങും.
പഞ്ചാബ് എഫ്സി തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ അവര്‍ ഐസ്വാള്‍ എഫ് സിയെ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: