ദുബായ്: ഈ വര്‍ഷത്തെ ആദ്യ ഗ്രാന്‍ഡ്സ്ലാമായ ഓസ്ട്രേലിയന്‍ ഓപ്പണിന് യോഗ്യത നേടാനുള്ള ഇന്ത്യന്‍ മുന്‍നിര താരം അങ്കിത റെയ്നയുടെ ശ്രമം പരാജയപ്പെട്ടു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ യോഗ്യതാ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ടില്‍ അങ്കിത റെയ്ന സെര്‍ബിയയുടെ ഒല്‍ഗ ഡാനിലോവിച്ചിനോട് തോറ്റു. രണ്ട് മണിക്കൂര്‍ നീണ്ട് പോരാട്ടത്തില്‍ ഒന്നിനെതിനെ രണ്ട് സെറ്റുകള്‍ക്കാണ് കീഴടങ്ങിയത്. സ്കോര്‍ 2-6, 6-3, 1-6.
പുരുഷ വിഭാഗം യോഗ്യത മത്സരത്തില്‍ ഇന്ത്യയുടെ പ്രജ്ഞേഷ് കുമാര്‍ ഗുണേശ്വരനും തോല്‍വി ഏറ്റുവാങ്ങി. ഫ്രഞ്ചു താരമായ കോണ്സ്റ്റന്ഡ് ലെസ്റ്റീനാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഗുണേശ്വരനെ തോല്‍പ്പിച്ചത്. സ്കോര്‍: 2-6, 3-6.
പ്രതികരിക്കാൻ ഇവിടെ എഴുതുക: