ലണ്ടന്‍: മൂന്ന് വര്‍ഷത്തിനുളളില്‍ ഇതാദ്യമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തി. ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയുടെ ഗോളില്‍ ബേണ്‍ലിയെ 1-0ന് തോല്‍പ്പിച്ചാണ് യുണൈറ്റഡ് ഒന്നാം സ്ഥാനത്തെത്തിയത്. എഴുപത്തിയൊന്നാം മിനിറ്റിലാണ് പോഗ്ബ വിജയഗോള്‍ കുറിച്ചത്.
ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനെക്കാള്‍ മൂന്ന് പോയിന്റ് മുന്നിലെത്തി. പതിനേഴ് മത്സരങ്ങളില്‍ യുണൈറ്റഡിന് മുപ്പത്തിയാറ് പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിന് പതിനേഴ് മത്സരങ്ങളില്‍ മുപ്പത്തിമൂന്ന് പോയിന്റാണുള്ളത്.
പ്രീമിയര്‍ ലീഗില്‍ ഈ വാരാന്ത്യത്തില്‍ ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെ നേരിടാനിരിക്കെയാണ് യുണൈറ്റഡ് ലിവര്‍പൂളിനെ മറികടന്നത് ഒന്നാം സ്ഥാനത്തെത്തിത്.
കളിയവസാനിക്കാന്‍ പത്തൊമ്പത് മിനിറ്റ് ശേഷിക്കെയാണ് മാര്‍ക്കസ് റാഷ്ഫാര്ഡിന്റെ പാസ് മുതലാക്കി പോള്‍ പോഗ്ബ ബേണ്‍ലിയുടെ വല കുലുക്കിയത്.
മറ്റൊരു മത്സരങ്ങളില്‍ എവര്‍ട്ടണും ഷെഫീല്‍ഡ് യുണൈറ്റഡും വിജയം നേടി. എവര്ട്ടണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വൂള്വര്ഹാംപ്റ്റണെ തോല്‍പ്പിച്ചു. ഷെഫീല്‍ഡ് യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂകാസില്‍ യുണൈറ്റഡിനെ കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: