കൊച്ചി: കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിലും (കെഎസ്ഐടിഐഎല്‍) മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്‍ തനിക്ക് താത്പ്പര്യമുള്ളവരെ നിയമിക്കാന്‍ നീക്കം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഐടി വകുപ്പിലെ പൊതു മേഖലാ സ്ഥാപനമാണ് കെഎസ്ടിഐഎല്‍.
2016ല്‍ സാമ്പത്തിക ഇടപാടുകളില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥനെ ശിവശഅങ്കര്‍ ഇടപെട്ട് കെഎസ്‌ഐടിഐഎല്ലില്‍ നിയമനം നടത്തിയിരുന്നു. പ്രായപരിധിയും അട്ടിമറിച്ചുകൊണ്ടാണ് ഇയാള്‍ക്ക് ശിവശങ്കര്‍ നിയമനം നല്‍കിയതെന്നും കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 58 വയസ്സുവരെയാണ് സ്ഥാപനത്തില്‍ നിയമിക്കാന്‍ സാധിക്കുക. എന്നാല്‍ 61 കാരനായ ഇയാള്‍ക്ക് നിയമനം ലഭിച്ചത് എങ്ങിനെയെന്ന് വ്യക്തമല്ല.
സ്‌പേയ്‌സ് പാര്‍ക്കിലെ സ്വപ്‌നയുടെ നിയമനം അടക്കം പല പൊതുമേഖലാ സ്ഥാപനങ്ങളിലും ശിവശങ്കര്‍ താത്പ്പര്യമുള്ളവര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. നിയമന വ്യവസ്ഥകളെല്ലാം അട്ടിമറിച്ചുകൊണ്ടാണ് ഇതില്‍ പലതും നടത്തിയിട്ടുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. ഫിനാന്‍സ് വിഭാഗത്തില്‍ ജോലി ചെയ്ത വനിതയ്‌ക്ക് ശിവശങ്കര്‍ അഞ്ച് ഇന്‍ക്രിമെന്റുകള്‍ ഒരുമിച്ച് നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെയാണ്. പിന്നീട് ഇവരെ ജോലിക്ക് യോഗ്യതയില്ലെന്ന പേരില്‍ പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. കെഎസ്‌ഐടിഐഎല്ലിലേത് വിചിത്രമായ നടപടിയാണെന്നാണ് ഇതില്‍ പറയുന്നത്. ഇത് കൂടാതെ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെ സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെയാണ് കെഎസ്‌ഐടിഐഎല്‍ കണ്‍സള്‍ട്ടന്റാക്കിയത്. ശിവശങ്കറാണ്
പിഡബ്ല്യുസിയെ (പ്രൈസ് വാട്ടര്‍ കൂപ്പര്‍) കെഎസ്ഐടിഐഎല്‍ കണ്‍സള്‍ട്ടന്റാക്കിയ കാര്യം സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടികള്‍ മുന്നോട്ടുപോയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് അടക്കം യോഗ്യതയില്ലാത്ത നിരവധി ആളുകളെ ഉന്നതപദവികളില്‍ നിയമിച്ചതിന് പിന്നില്‍ ശിവശങ്കറാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അനധികൃതമായി നിയമനം നേടിയവരെയെല്ലാം പിരിച്ചുവിടാന്‍ ധനകാര്യ പരിശോധനാ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നിയമനങ്ങള്‍ സുതാര്യമാക്കാന്‍ സ്വീകരിക്കേണ്ട നിര്‍ദ്ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് ഐടി സ്ഥാപനങ്ങളില്‍ നടത്തിയ നിയമനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ധനകാര്യ പരിശോധനാവിഭാഗം ഉടന്‍ സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: