പാലക്കാട് : നഗരസഭാ വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുകളില്‍ ബിജെപി കൊടി കെട്ടിതില്‍ ദുരൂഹത. പ്രതിമയ്ക്ക് മുകളില്‍ ബിജെപി കൊടി കെട്ടിയ ആള് പിടിയിലായതോടെയാണ് സംഭവത്തിന് പിന്നിലെ ദുരൂഹത വര്‍ധിക്കുന്നത്. ബിജെപിയെ പ്രതിരോധത്തിലാക്കുന്നതിനായി മനപ്പൂര്‍വ്വം സൃഷ്ടിച്ച സംഭവമെന്നും സംശയം.
അറസ്റ്റിലായ പാലക്കാട് തിരുനെല്ലായി സ്വദേശി ബിനീഷിനെ മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ മഹാത്മാവിന്റെ പ്രതിമയില്‍ ബിജെപിയുടെ കൊടി സ്ഥാപിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളില്‍ ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന സൂചനപോലുമില്ല. അതിനാല്‍ ഇതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നാണ് സംശയിക്കുന്നത്. കൂടാതെ തനിക്ക് ബിജെപി പതാക കിട്ടിയത് ജില്ലാ ആശുപത്രിക്ക് മുന്നില്‍ വെച്ചാണെന്നും ഇതില്‍ പറയുന്നുണ്ട്.
ശനിയാഴ്ച രാവിലെ 7.45നാണ് സംഭവം. ബിനീഷ് നഗരസഭാ മതില് ചാടിക്കടന്ന് കോണി കയറി ഗാന്ധി പ്രതിമയുടെ കഴുത്തില്‍ ബിജെപിയുടെ കൊടി കെട്ടുകയായിരുന്നു. തുടര്‍ന്ന് രണ്ട് ദിവസത്തോളം പ്രതിമയില്‍ കൊടി കെട്ടിയിരുന്നു. എന്നാല്‍ കൊടികെട്ടിയതിന് പിന്നില്‍ ബിജെപിയാണെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും ആരോപിക്കുന്നത്. ബിനീഷ് പിടിയിലായതോടെ ബിജെപിക്കു നേരെ ചോദ്യം ഉയരുന്നതിനായി മനപ്പൂര്‍വ്വം ഉണ്ടാക്കിയെടുത്ത സംഭവമാണ് ഇതെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: