ഒറ്റപ്പാലം: കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് ആചാരങ്ങള്‍ മാത്രമായി ഈ വര്‍ഷത്തെ ചിനക്കത്തൂര്‍ പൂരം നടത്താന്‍ തീരുമാനം. സബ്കളക്ടര്‍ അര്‍ജ്ജുന്‍പാണ്ഡ്യന്‍ വിളിച്ച് ചേര്‍ത്ത പൂരക്കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.
ഏഴ് ദേശങ്ങളില്‍ നിന്ന് ഓരോ ആനകളെ മാത്രം എഴുന്നള്ളിക്കണം. സ്പെഷ്യല്‍ ആഘോഷകമ്മിറ്റികള്‍ ഇത്തവണ അനുവദിക്കില്ല. കുതിര കളി ഒഴിവാക്കി. പകരം കുതിരകള്‍ ക്ഷേത്ര സന്നിധിയില്‍ തൊഴുത് മടങ്ങണം. ആരോഗ്യവകുപ്പുമായി ചേര്‍ന്ന് കര്‍മപദ്ധതി തയ്യാറാക്കി സമര്‍പ്പിക്കണം. ഓരോ ആനകള്ക്കൊപ്പവും 40 പേര് വീതവും കുതിരകള്‍ക്കൊപ്പം 25 പേര്‍ക്ക് വീതവും മാത്രമാണ് എത്താന്‍ അനുമതിയുള്ളത്. തേര് തട്ടിന്മേല്ക്കൂത്ത് എന്നിവക്കും അനുമതിയുണ്ട്.
ആചാരമനുസരിച്ച് വെടിക്കെട്ട് നടത്താം. ഇതിന് അപേക്ഷ നല്‍കണം. ഇത്തവണ വീടുകളില്‍ നടത്താറുള്ള പറയെടുപ്പ് കാവില്‍ വെച്ച് മാത്രമാകും നടത്തുക. റോഡരികിലെ കച്ചവടങ്ങള്‍ക്കും വിനോദപരിപാടികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തും. ക്ഷേത്ര പരിസരത്ത് 20 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം.യോഗത്തില്‍ എഎസ്പി ടി.കെ. വിഷ്ണു പ്രദീപ്, ഡിവൈഎസ്പി എന്‍. മുരളീധരന്, സിഐ എം. സുജിത്ത്, തഹസില്‍ദാര്‍ എസ്. ബിജു, പൂരക്കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: