ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്ക് ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം നഷ്ടമായി. ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് കോഹ്ലിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. അതേസമയം ചേതേശ്വര്‍ പൂജാര രണ്ട് സ്ഥാനം മുന്നില്‍ക്കയറി എട്ടാം റാങ്കിലെത്തി.
പുതിയ റാങ്കിങ്ങില്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് 919 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 900 പോയിന്റുള്ള സ്മിത്ത് രണ്ടാം സ്ഥാനത്തും. മൂന്നാം സ്ഥാനത്തുള്ള കോഹ്ലിക്ക് 870 പോയിന്റുണ്ട്. സിഡ്നി ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ 131 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 81 റണ്‍സും നേടിയതിനെ തുടര്‍ന്നാണ് സ്മിത്തിന്റെ റാങ്കിങ് ഉയര്‍ന്നത്. രണ്ട് ഇന്നിങ്സിലും അര്‍ധസെഞ്ചുറി (50, 77) കുറിച്ചതോടെയാണ് പൂജാരയുടെ റാങ്കിങ്ങില്‍ രണ്ട് സ്ഥാനം മുന്നില്‍ക്കയറി എട്ടാം സ്ഥാനത്തെത്തിയത്.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന് രണ്ട് സ്ഥാനം പിന്നാക്കം പോയി. പുതിയ റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്താണ്. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ്, ന്യൂസിലന്‍ഡ് പേസര്‍ നീല്‍ വാഗ്നര്‍ എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന് റാങ്കുകളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: