ന്യൂദല്‍ഹി: കൊറോണ മൂലമുണ്ടായ മാന്ദ്യം താല്‍ക്കാലികമാണെന്നും രാജ്യത്തെ വിനോദ സഞ്ചാരരംഗം വീണ്ടും ഊര്‍ജസ്വലമാകുമെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. അന്തര്‍ ദേശീയതലത്തിലുള്ള ആഗമനങ്ങള്‍ കുറയുകയും തൊഴില്‍ നഷ്ടം നേരിടുകയും ചെയ്തു. പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നും ഗോവ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ സംസാരിക്കവെ അദേഹം പരാമര്‍ശിച്ചു.
‘അതിഥി ദേവോ ഭവ’ എന്നതാണ് നമ്മുടെ ആശയം. നമ്മുടെ സംസ്‌കാരം, പാചകസമ്പ്രദായം, വിദേശികളെ സ്വീകരിക്കാനുള്ള മനോഭാവം എന്നിവ ഇന്ത്യയിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ സഹായിക്കും. ആഗോളതലത്തില്‍ ഇന്ത്യയുടെ സോഫ്റ്റ് പവര്‍ വര്‍ധിപ്പിക്കുന്നതിന് വിനോദ സഞ്ചാരസാധ്യതകള്‍ പൂര്‍ണ്ണമായും വിനിയോഗിക്കാന്‍ ഹോസ്പിറ്റാലിറ്റി വ്യവസായമേഖല തയാറാകണമെന്നും അദേഹം പറഞ്ഞു.
87.5 ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന വിനോദ സഞ്ചാര മേഖലയാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് എന്ന് അദേഹം ഓര്‍മിപ്പിച്ചു. ഈ മേഖലയെയാണ് പകര്‍ച്ചവ്യാധി ഏറ്റവും കൂടുതല്‍ ബാധിച്ചത്. അന്തര്‍ ദേശീയതലത്തിലുള്ള ആഗമനങ്ങള്‍ കുറയുകയും തൊഴില്‍ നഷ്ടം നേരിടുകയും ചെയ്തതായും ഉപരാഷ്‌ട്രപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: