ന്യൂദല്‍ഹി: രാജ്യത്തെ കാര്‍ഷിക വിളകള്‍ക്ക് പരിരക്ഷ നല്കുന്ന ഇന്‍ഷ്വറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിട്ട് ഇന്ന് അഞ്ചുവര്‍ഷം തികഞ്ഞു. ഏറ്റവും കുറഞ്ഞ പ്രീമിയം നിരക്കില്‍ രാജ്യമെമ്പാടുമുള്ള കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയെന്നതാണ് പദ്ധതിയുടെ പ്രത്യേകത. പ്രതിവര്‍ഷം 5.5 കോടിയിലധികം കര്‍ഷകരാണ് പദ്ധതിയില്‍ ഭാഗമാകാന്‍ അപേക്ഷിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജനപ്രിയ പദ്ധതികളില്‍ ഏറ്റവും ജനപ്രീയമായവയുടെ എണ്ണത്തില്‍പ്പെടുന്ന പദ്ധതിയാണ് പിഎംഎഫ്ബി. പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ്വരെ കര്‍ഷകര്‍ക്ക് ഹെക്ടറിന് ശരാശരി 15,100 രൂപയാണ് നഷ്ടപരിഹാരമായി ലഭിച്ചിരുന്നത്. എന്നാല്‍, പിഎംഎഫ്ബി വഴി കര്‍ഷകര്‍ക്ക് ഹെക്ടറിന് 40,700 രൂപയാണ് നഷ്ടപരിഹാരതുകയായി ലഭിക്കുന്നത്. ഇതുവരെ 90,000 കോടിയില്‍ അധികം വരുന്ന തുക ക്ലയിമായി നല്കികഴിഞ്ഞു.
ഇന്‍ഷുറന്‍സിനായുള്ള മൊബൈല്‍ ആപ്പ്, വിളനഷ്ടം നിര്‍ണ്ണയിക്കുന്നതിന് ഉപഗ്രഹചിത്രം, ഡ്രോണ്‍, നിര്‍മ്മിത ബുദ്ധി തുടങ്ങിയ സാങ്കേതികവിദ്യകള്‍ പദ്ധതി നടപ്പിലാക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്. പ്രാദേശിക പ്രകൃതി ദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന വ്യക്തിഗത വിള നഷ്ടങ്ങള്‍ക്കും വിളവെടുപ്പിനുശേഷം ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്കും പരിരക്ഷ ലഭിക്കുമെന്നാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: