ന്യൂദല്‍ഹി: കാര്‍ഷിക നിയമഭേദഗതിക്ക് താത്കാലിക സ്റ്റേ അനുവദിച്ച് സുപ്രീം കോടതി. വിഷയം പരിഗണിക്കാന്‍ നാലംഗ വിദഗ്ധ സമിതിയെ രൂപീകരിച്ചു. ഈ സമിതിയുടെ റിപ്പോര്‍ട്ടിനു ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ. എല്ലാവരുടേയും പരാതികള്‍ ഈ സമിതി പരിഗണിക്കും. സമിതിയെ തടയിടാന്‍ ആര്‍ക്കുമാവില്ല. ബികെയു പ്രസിഡന്റ് ജിതേന്ദര്‍ സിങ് മാന്‍, പ്രമോദ് കുമാര്‍ ജോഷി, അശോക് ഗുലാത്തി, അനില്‍ ദാവന്ത് എന്നിവരാണ് സമിതി അംഗങ്ങള്‍.
കര്‍ഷകര്‍ സഹകരിച്ചേ മതിയാകുമെന്നും ഇതു രാഷ്ട്രീയമല്ലെന്നും കോടതി പറഞ്ഞു. കര്‍ഷകരെ പ്രതിനിധീകരിക്കുന്ന മൂന്ന് അഭിഭാഷകര്‍ ഹാജരാകാത്തത്തില്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അതൃപ്തി രേഖപ്പെടുത്തി. സമിതിയുമായി പൂര്‍ണമായി സഹകരിക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: