ചാത്തന്നൂര്‍: രണ്ട് കൈകളും തകര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഇതരസംസ്ഥാന തൊഴിലാളി സുമനസുകളുടെ കനിവ് തേടുന്നു. പശ്ചിമ ബംഗാള്‍ സ്വദേശിയായ താരക് മണ്ഡല് (36) ആണ് കനിവ് തേടുന്നത്. തടിമില്ലിലെ ക്രെയിനില്‍ തടി തൂക്കുമ്പോള്‍ ബെല്‍റ്റ് പൊട്ടിവീണ് ഉണ്ടായ അപകടത്തില്‍ ഇദ്ദേഹത്തിന്റെ കൈകള്‍ രണ്ടും തകര്‍ന്നു. ഇപ്പോള്‍ തടിമില്ലിലെ താല്കാലിക റൂമില്‍ കഴിയുകയാണ്.
കഴിഞ്ഞ ഒന്നാം തീയതി രാവിലെയാണ് സംഭവം. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചികിത്സയിലായിരുന്നു. രണ്ട് കൈകള്‍ക്കും അടിയന്തിര സര്‍ജറി ചെയ്ത് പ്ലാസ്റ്ററിട്ട നിലയിലാണ്. ഒരു ചെറിയ മുറിയില്‍ വേദന തിന്ന് കഴിയുകയാണ് താരക് മണ്ഡല്.
പ്രാഥമികകൃത്യങ്ങള്‍ പോലും പരസഹായമില്ലാതെ ചെയ്യാന്‍ കഴിയാത്ത ഇദ്ദേഹം മില്ലിലെ മറ്റ് തൊഴിലാളികളുടെ കാരുണ്യത്തിലാണ് ജീവിക്കുന്നത്. മില്‍ ഉടമ യാതൊരു സഹായവും ഇദ്ദേഹത്തിന് നല്‍കിയിട്ടില്ല. തൊഴിലാളിയുടെ ദയനീയാവസ്ഥ കണ്ട ഒരാള്‍ വിവരം ബിജെപി നേതാവായ കോയിപ്പാട് സജീവിനെ അറിയിക്കുകയും സജീവ് താരക് മണ്ഡലുമായി ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: