കണിയാമ്പറ്റ: ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിര്‍മ്മാണ ധന സംഗ്രഹ സമിതി രൂപീകരിച്ചു. മാനസ സാരോവരത്തില് നിന്നും ഒഴുകിയിറങ്ങുന്ന സരയൂ നദി തീരത്തെ പുണ്യ നഗരമായ അയോദ്ധ്യയില്‍ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര നിര്‍മ്മാണ നിധി സംഗ്രഹ സമിതികള്‍ ഭാരതമാകമാനം രൂപീകരിക്കുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിലും സമിതി രൂപികരിച്ചു.
കണിയാമ്പറ്റ പൊങ്ങിനി പരദേവത ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘചാലക് വി.ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു, പ്രാന്ത സേവ പ്രമുഖ് വി.സി. വത്സന് വിഷയ അവതരണം നടത്തി. മീനങ്ങാടി നരനാരായണ അദ്വൈത ആശ്രമം മഠാധിപതി സ്വാമി ഹംസാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ല കാര്യവാഹ് എം. രജീഷ് സമിതി പ്രഖ്യാപനം നടത്തി. സംസ്ഥാന സമിതി അംഗങ്ങളായി കെ.സി പൈതല്‍, ഡോ. ഇ.പി. മോഹന്‍ദാസ് എന്നിവരെ തെരഞ്ഞെടുത്തു. രക്ഷാധികാരികളായി സ്വാമി ഹംസാനന്ദപുരി (നരനാരായണ അദ്വൈതാശ്രമം മീനങ്ങാടി), പള്ളിയറ രാമന് (വനവാസി വികാസകേന്ദ്രം ) കെ.ജി ഗോപാല പിള്ള (ഗണപതി ക്ഷേത്രം പ്രസിഡന്റ്) വയനാട്ടിലെ ആദ്യത്തെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി നാരായണന് നായര്‍, മുന്‍ ജില്ലാ സംഘചാലക് എം.എം ദാമോദരന്‍, ജില്ലാ സംഘചാലക് വി.ചന്ദ്രന്, ഒ.ടി. ബാലകൃഷ്ണന് (പൊങ്ങിനി പരദേവത ക്ഷേത്രം അദ്ധ്യക്ഷന്‍ ) എന്നിവരെ തെരഞ്ഞെടുത്തു.
അദ്ധ്യക്ഷനായി സുരേന്ദ്രന് (വിശ്വഹിന്ദുപരിക്ഷത്ത് ) ഉപാദ്ധ്യക്ഷന്മാരായി സജിശങ്കര്‍ (ബിജെപി), മുരളീധരന് (വിദ്യാനികേതന്‍ ), കുഞ്ഞിക്കണ്ണന് (എന്‍ടിയു), എം.ടി കുമാരന് (ക്ഷേത്ര സംരക്ഷണസമിതി ), സി.പി വിജയന് (ഹിന്ദുഐക്യവേദി ), എന്‍.കെ ചാമി (വനവാസിവികാസകേന്ദ്രം ), രമണിശങ്കര് (മഹിളാ ഐക്യവേദി), ഓമന രവീന്ദ്രന് (ക്ഷേത്ര സംരക്ഷണസമിതി ) മോഹനന് (ബിഡിജെഎസ്), ഡോ. സഞ്ജിവ് (അമൃത ഹോസ്പിറ്റല്‍ കല്‍പ്പറ്റ), കാര്യദര്‍ശിയായി കെ.ജി സുരേഷ്ബാബു സഹകാര്യദര്ശിമാരായി കെ.ജി സുരേഷ്, പി.കെ മുരളീധരന് (ബിഎംഎസ്), എം.കെ പ്രസാദ് (എന്‍ജിഒ സംഘ് ), അഡ്വ. പി. സുരേഷ് (അഭിഭാഷക പരിക്ഷത്ത് ), വി.കെ സുരേന്ദ്രന് (ബാലഗോകുലം ), കെ.എം വിഷ്ണു (എബിവിപി), ടി.ഡി. ജഗന്നാഥ്കുമാര് (ജില്ലാ സഹസംഘചാലക് ), സി.എച്ച് സജിത്ത് (അയ്യപ്പ സേവാസമാജം), സി.കെ ബാലകൃഷ്ണന് (വിഭാഗ് സമ്പര്‍ക്കപ്രമുഖ് )എന്നിവരെ തെരഞ്ഞെടുത്തു. അംഗങ്ങളായി ശാന്തി (മഹിളാ ഐക്യവേദി) കെ.കെ പ്രസാദ് (ഖണ്ഡ് സംഘചാലക് മാനന്തവാടി), സുബ്രഹ്മണ്യന് സ്വാമി (ഖണ്ഡ് സംഘചാലക് പുല്പള്ളി), എന്‍.കെ രാഘവന് (ഖണ്ഡ് സംഘചാലക് അമ്പലവയല്‍ ), കെ.എ അശോകന് (ഖണ്ഡ് സംഘചാലക് മേപ്പാടി), കെ.ടി ജനാര്ദ്ദനന് (വിശ്വഹിന്ദു പരിക്ഷത്ത്), മോഹനന് (ബിജെപി സംസ്ഥാന സമിതി ) പള്ളിയറ മുകുന്ദന് (എസ്ടി മോര്‍ച്ച), അഡ്വ. പി.സി ഗോപിനാഥ്, കെ. സദാനന്ദന്, ലക്ഷ്മി കക്കോട്ടറ, കെ.എം പൊന്നു, എം.ശാന്തകുമാരി (ബിജെപി), ബ്രഹ്മകുമാരി ഷീല ഭഗിനി സംഘടനാ സമിതി എന്നിവരെയും സംയോജകായി വിഭാഗ് ഘോഷ് പ്രമുഖ് ടി.സുബ്ബുറാവുവിനെയും തെരഞ്ഞെടുത്തു.
സഹസംയോജകരായി വി. മാധവന്, ടി.കെ. ശശിധരന് (ജില്ലാ പ്രചാര്‍ പ്രമുഖ്) നിധി പ്രമുഖായി ജില്ലാ സേവാ പ്രമുഖ് സി. ഉണ്ണികൃഷ്ണനെ തെരഞ്ഞെടുത്തു. അംഗങ്ങളായി കെ.മോഹന്‍ദാസ് (ബിജെപി), പ്രശാന്ത് മലവയല്‍ (ബിജെപി), ഹരിദാസ് (ബിഎംഎസ്), പി.കെ ബാലന് (വിദ്യാനികേതന്‍), എന്‍.സി പ്രശാന്ത് (എന്‍ടിയു), എന്‍.ഗോപാലകൃഷ്ണന് (എന്‍ജിഒ സംഘ് ), എം.ഉദയകുമാര്‍ (ഹിന്ദുഐക്യവേദി), സി.ടി സുരേഷ് (ക്ഷേത്രസംരക്ഷണ സമിതി), ഹേമലത (മഹിളാ ഐക്യവേദി), അഖില്‍ കെ പവിത്രന് (എബിവിപി), വി.എ സുരേഷ് (സേവാഭാരതി), രവീന്ദ്രന്, (പെന്‍ഷനേഴ്സ് സംഘ്) അഡ്വ. സുരേഷ്ബാബു (അഭിഭാഷക പരിഷത്ത് ), സന്തോഷ് ജില്ലാ വിദ്യാര്ദ്ധി പ്രമുഖ് ) വി.കെ ജനാര്ദ്ദനന് (സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്), സുനന്ദ (പീപ്പ്), പത്മനാഭന് (പീപ്പ്), ബിജു (വിശ്വഹിന്ദുപരിഷത്ത് ) എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തില്‍ മുരളി കൃഷ്ണ, വിഭാഗ് പ്രചാരക് സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു ടി. സുബ്ബു റാവു സ്വാഗതവും വി.മധു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: